Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറിനുള്ളിൽ മുന്നും ഒന്നും വയസുള്ള സഹോദരങ്ങൾ ചൂടേറ്റു മരിച്ചു

കാറിനുള്ളിൽ മുന്നും ഒന്നും വയസുള്ള സഹോദരങ്ങൾ ചൂടേറ്റു മരിച്ചു

പി.പി.ചെറിയാൻ

അലബാമ: കാറിനുള്ളിൽ കുടുങ്ങിയ രണ്ടു കുട്ടികൾ ചൂടേറ്റു മരിച്ചു. ഡോർ ലോക്കായതിനെ തുടർന്നു കുട്ടികൾ കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. അലബാമ ഷെൽബി കൗണ്ടിയിലാണ് അതിദാരുണ സംഭവം ഉണ്ടായത്.

മൂന്നും ഒന്നും വയസ്സുള്ള ആൺകുട്ടികളാണു മരിച്ചത്. കുട്ടികൾ വീട്ടിനകത്തുണ്ടായിരിക്കുമെന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ അവർ പുറത്തുപോയി കളിക്കുന്നതിനിടയിൽ പാർക്ക് ചെയ്തിരുന്ന കാറിനകത്തു കയറുകയായിരുന്നു. ഇരുവരെയും മരിച്ച നിലയിലാണ് കാറിൽ കണ്ടെത്തിയത്.

ഒരാഴ്ചക്കുള്ളിൽ അലബാമയിൽ കാറിനകത്തു ചൂടേറ്റ് മൂന്നു കുട്ടികളാണ് മരിച്ചത്. ഈ വർഷം ചൂട് ആരംഭിച്ചതിനുശേഷം യുഎസിൽ കാറിനകത്തിരുന്നു ചൂടേറ്റ് പതിനേഴ് കുട്ടികൾ മരിച്ചിരുന്നു. സംഭവത്തെകുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP