Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉച്ചത്തിൽ പാട്ടു വെച്ച് കാറിനുള്ളിൽ ലൈവ് സ്ട്രീമിങും ഡാൻസും ആഘോഷമാക്കി; പാട്ടിന്റെ ശബ്ദം കാരണം ട്രെയിൻ വരുന്ന ശബ്ദം കേട്ടില്ല: ജീവിതം ആഘോഷമാക്കിയ റൊമാനിയൻ യുവ ഗായകൻ ട്രെയിൻ തട്ടി മരിച്ചത് അതി ദാരുണമായി: വീഡിയോ കാണാം

ഉച്ചത്തിൽ പാട്ടു വെച്ച് കാറിനുള്ളിൽ ലൈവ് സ്ട്രീമിങും ഡാൻസും ആഘോഷമാക്കി; പാട്ടിന്റെ ശബ്ദം കാരണം ട്രെയിൻ വരുന്ന ശബ്ദം കേട്ടില്ല: ജീവിതം ആഘോഷമാക്കിയ റൊമാനിയൻ യുവ ഗായകൻ ട്രെയിൻ തട്ടി മരിച്ചത് അതി ദാരുണമായി: വീഡിയോ കാണാം

സ്വന്തം ലേഖകൻ

കാറിനുള്ളിലെ ലൈവ് സ്ട്രീമിങ്ങിനിടെ റൊമാനിയൻ ഗായകൻ ട്രെയിൻ തട്ടി മരിച്ചു. ടാവി പുട്‌സു എന്ന 29കാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കാറിനുള്ളിൽ ഉച്ചത്തിൽ പാട്ടു വെച്ച് ഡാൻസും ചെയ്ത് ആഘോഷമാക്കിയ ലൈവ് സ്ട്രീമിങിനിടെയാണ് ടാവി അതിദാരുണമായി മരണം വരിച്ചത്്. പാട്ടിന്റെ ശബ്ദം കാരണം ട്രെയിനിന്റെ ശബ്ദം കേൾക്കാതെ പോയതാണ് അപകടത്തിന് വഴിവെച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് കാർ ഓടിച്ചിരുന്നത്. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

24കാരിയായ യുവതി ക്രോസിങിന് ഇരുവശവും നോക്കിയ ശേഷമാണ് വാഹനം എടുത്തത്. എന്നാൽ ദൂരെ നിന്നും ട്രെയിൻ വരുന്നത് ഇവരുടെ കണ്ണിൽ പെട്ടില്ല. പാട്ട് ഉച്ചത്തിൽ വെച്ചിരുന്നതിനാൽ പാഞ്ഞടുത്ത ട്രെയിൻനി ശബ്ദവും കേട്ടില്ല. ഡാൻസ് ചെയ്യുന്നതിനിടെ ടാവിയാണ് ട്രെയിൻ അടുത്തെത്തിയത് കാണുന്നത്. ഇയാളിൽ നിന്നും പേടിച്ചരണ്ട് അലറിയ ശബ്ദം പുറത്ത് വന്നപ്പോഴേക്കും തന്നെ ട്രെയിൻ അവരുടെ ഫോർഡ് ഫിയസ്റ്റാ കാറിനെ ഇടിച്ചിട്ടിരുന്നു.

ടാവി പുട്‌സു ഇരുന്ന ഭാഗത്താണ് ട്രെയിൻ ഇടിച്ചത്. അതിനാൽ സംഭവ സ്ഥലത്ത് തന്നെ ഇദ്ദേഹം മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇനിയും അപകട നില തരണം ചെയ്തിട്ടില്ല. മരണത്തോട് മല്ലടിക്കുകയാണെന്നാണ് റിപ്പോർട്ട്. ഒരു മാസം മുമ്പ് ടാവി തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. 'ഒരു ദിവസം ആ തെറ്റായ ട്രെയിൻ നിങ്ങളെ ശരിയായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകും.' ഒടുവിൽ ആ വാക്കുകൾ ടാവിയുടെ ജീവിതത്തിൽ അറം പറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP