Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ജീവൻ നിലനിർത്താനാവാത്ത വിധം മന്ദഗതിയിലായതിനാൽ എക്‌മോ ചികിൽസ; ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നൽകി എസ് പി ബിയെ തിരിച്ചു കൊണ്ടു വരാൻ തീവ്ര ശ്രമം; എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില ഗുരുതരം തന്നെ

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ജീവൻ നിലനിർത്താനാവാത്ത വിധം മന്ദഗതിയിലായതിനാൽ എക്‌മോ ചികിൽസ; ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നൽകി എസ് പി ബിയെ തിരിച്ചു കൊണ്ടു വരാൻ തീവ്ര ശ്രമം; എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില ഗുരുതരം തന്നെ

സ്വന്തം ലേഖകൻ

ചെന്നൈ: കോവിഡ് ബാധിച്ച് ആരോഗ്യനില ഗുരുതരമായ ഗായകൻ എസ്‌പി.ബാലസുബ്രഹ്മണ്യത്തിന് എക്‌മോ (എക്‌സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്‌സിജനേഷൻ) ചികിൽസ ആരംഭിച്ചു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ജീവൻ നിലനിർത്താനാവാത്ത വിധം മന്ദഗതിയിലാകുമ്പോഴാണ് എക്മോ ഉപയോഗിക്കേണ്ടിവരുന്നത്.

ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാൽ ഓക്‌സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും, ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയിൽ ഇതേ ചികിൽസ നൽകിയിരുന്നു.

ശസ്ത്രക്രിയാ സമയത്തുണ്ടാകുന്ന ഹൃദയസ്തംഭനത്തെ അതിജീവിക്കാനുപയോഗിക്കുന്ന എക്‌മോ. ശരീരത്തിന് പുറത്ത് ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവർത്തനം നടത്തുന്ന യന്ത്രമാണ് എക്‌മോ. സാധാരണ ഹൃദയ ശസ്ത്രക്രിയ നടത്തിയവരിലും ശ്വാസകോശത്തിൽ ഗുരുതര അണുബാധയുള്ളവരിലും മാത്രമേ എക്‌മോ ഉപയോഗിക്കാറുള്ളൂ. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ?ഗുരുതരമായി ബാധിച്ച രോ?ഗികളെ പുതുജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എക്‌മോ മെഷിനു സാധിക്കും. ഇതിലൂടെ എസ് പി ബിയുടെ ആരോഗ്യം പൂർവ്വ സ്ഥിതിയിലാകുമെന്നാണ് വിലയിരുത്തൽ.

എസ്‌പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നും വെന്റിലേറ്റർ സഹായം തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ, രക്തസമ്മർദം ഉൾപ്പെടെയുള്ളവ തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു. നേരത്തേ പ്ലാസ്മ ചികിൽസയും നൽകിയിരുന്നു. അതിനിടെ, പ്രിയഗായകന്റെ ആരോഗ്യത്തിനായി സംഗീത സംവിധായകൻ ഇളയരാജ, സംവിധായകൻ ഭാരതീരാജ എന്നിവരുടെ നേതൃത്വത്തിൽ ഇന്നു ലോകവ്യാപകമായി കൂട്ട പ്രാർത്ഥന നടത്തും. വൈകിട്ട് 6ന് എസ്‌പിബിയുടെ പാട്ടുകൾ വച്ചു പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് ഇളയരാജ അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP