Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെരിയ ഇരട്ടക്കൊലപാതകക്കേസ് അട്ടിമറിക്കുന്നത് സർക്കാർ; സിബിഐ പലവട്ടം ആവശ്യപ്പെട്ടിട്ടും കേസ് ഡയറിയും രേഖകളും നൽകിയില്ല; കേസിൽ അന്വേഷണം വഴിമുട്ടിയെന്ന കോടതിയിലെ സിബിഐയുടെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

പെരിയ ഇരട്ടക്കൊലപാതകക്കേസ് അട്ടിമറിക്കുന്നത് സർക്കാർ; സിബിഐ പലവട്ടം ആവശ്യപ്പെട്ടിട്ടും കേസ് ഡയറിയും രേഖകളും നൽകിയില്ല;  കേസിൽ അന്വേഷണം വഴിമുട്ടിയെന്ന കോടതിയിലെ സിബിഐയുടെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:പെരിയ ഇരട്ടക്കൊലപാതകക്കേസ്  അട്ടിമറിക്കുന്നത് സർക്കാരാണ്.കോടതി ഉത്തരവ് പ്രകാരം അന്വേഷണത്തിന് തയ്യാറായ സിബിഐ പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറിയും അനുബന്ധ രേഖകളും നൽകാൻ ക്രൈംബ്രാഞ്ച് തയ്യാറായില്ല.കേസിന്റെ പലഘട്ടത്തിലും നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് ഏതുവിധേനയും ജാമ്യം തരപ്പെടുത്താനുള്ള നീക്കങ്ങളുണ്ടായെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കൊലപാതകികളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നാണംകെട്ട ഇടപെടലിനെ തുടർന്നാണ് കേസ് അന്വേഷണം വഴിമുട്ടിയതും അനന്തമായി നീണ്ടുപോകുന്നതും.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്ലാലിനേയും മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ ഗുണ്ടകളാണ്. ഈകേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാനും അന്വേഷണം സിപിഎം ഉന്നതരിലേക്ക് എത്താതിരിക്കാനുമുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തിയിരുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാതെ കൊലപാതക കാരണം വെറും വ്യക്തിവൈരാഗ്യം എന്നതുമാത്രമായി ചുരുക്കി കുറ്റപത്രം സമർപ്പിച്ചു. സാക്ഷികളെക്കാൾ പ്രതികളെ മാത്രം വിശ്വാസത്തിലെടുത്ത് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തെ കണക്കിന് വിമർശിച്ച ഹൈക്കോടതി കുറ്റപത്രം റദ്ദാക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.അന്നുമുതൽ സിബിഐ അന്വേഷണം എങ്ങനെയും അട്ടിമറിക്കാനാണ് സർക്കാർ ശ്രമിച്ചത്.

ടി.പി.ചന്ദ്രശേഖരൻ, ഷുഹൈബ് വധം ഉൾപ്പെടെ സിപിഎമ്മുകാർ പ്രതികളായിട്ടുള്ള കൊലപാതക്കേസുകളിൽ പ്രതികളെ രക്ഷിക്കാൻ നികുതിദായകന്റെ കോടികളാണ് സർക്കാർ പൊടിച്ചത്.ഷുഹൈബ് കൊലക്കേസ് സിബിഐക്കു വിടുന്നതിനെതിരെ വാദിക്കാൻ 50 ലക്ഷം രൂപ മുടക്കിയാണ് സർക്കാർ സംസ്ഥാനത്തിന് പുറത്ത് നിന്ന് അഭിഭാഷകനെ ഇറക്കിയത്.

പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ ലക്ഷങ്ങളാണ് സർക്കാർ ചെലവാക്കിയത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറലായിരുന്ന സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറിന് 25 ലക്ഷംരൂപയും തുടർന്ന് സുപ്രീംകോടതിയിലെ മറ്റൊരു മുതിർന്ന അഭിഭാഷകനായ മനീന്ദർ സിങ്ങിന് ഒരു സിറ്റിങ്ങിന് 20 ലക്ഷവും സഹായിക്ക് ഒരു ലക്ഷം വീതവും നൽകി. മക്കളുടെ കൊലയാളികൾക്കെതിരെ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെടുന്ന രക്ഷകർത്താക്കൾക്കെതിരെ വാദിക്കാനാണ് സർക്കാർ ഖജനാവിൽ നിന്നും മുഖ്യമന്ത്രി ഒരുകോടി രൂപയോളം ചെലവാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP