Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ പ്രസിൽ നിന്നും ഒ.എം.ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് വാർത്ത എഴുതിയ മാധ്യമ പ്രവർത്തകനോട് വിശദീകരണം പോലും ചോദിക്കാതെ വ്യാജ വാർത്ത എന്ന ചാപ്പയടിച്ചു; മാധ്യമപ്രവർത്തകരെ സൈബർ ആക്രമണത്തിന് സർക്കാർ എറിഞ്ഞു കൊടുക്കുന്നു; ആദ്യം ചാപ്പയടിക്കേണ്ടത് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെ മേലെ; പിആർഡി ഫാക്റ്റ് ചെക്കിനെതിരെ തുറന്നടിച്ച് രമേശ് ചെന്നിത്തല

സർക്കാർ പ്രസിൽ നിന്നും ഒ.എം.ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട്  വാർത്ത എഴുതിയ മാധ്യമ പ്രവർത്തകനോട് വിശദീകരണം പോലും ചോദിക്കാതെ വ്യാജ വാർത്ത എന്ന ചാപ്പയടിച്ചു; മാധ്യമപ്രവർത്തകരെ സൈബർ ആക്രമണത്തിന് സർക്കാർ എറിഞ്ഞു കൊടുക്കുന്നു; ആദ്യം ചാപ്പയടിക്കേണ്ടത് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെ മേലെ; പിആർഡി ഫാക്റ്റ് ചെക്കിനെതിരെ തുറന്നടിച്ച് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ വിരുദ്ധ വാർത്തകൾക്ക് മേലെ വ്യാജവാർത്തയെന്ന ചാപ്പയടിച്ചു മാധ്യമപ്രവർത്തകരെ സൈബർ ആക്രമണത്തിന് എറിഞ്ഞു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ പ്രസിൽ നിന്നും ഒ.എം.ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് വാർത്ത എഴുതിയ മാധ്യമ പ്രവർത്തകനോട് വിശദീകരണം പോലും ചോദിക്കാതെ വ്യാജ വാർത്ത എന്ന ചാപ്പയടിച്ചു പി.ആർ.ഡി ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രസിൽ നിന്നും ഒ.എം.ആറിന്റെ രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടതായും ബൈൻഡറെ സസ്പെൻഡ് ചെയ്തു കഴിഞ്ഞ പതിനൊന്നാം തീയതി അച്ചടി വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഈ വാർത്ത മാധ്യമം പത്രം പ്രസിദ്ധീകരിച്ചിരുന്നു.ഈ വാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു താൻ കത്ത് നൽകിയിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സൈബർ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പി.ആർ.ഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണ്.അച്ചടി, പിആർ.ഡി.എന്നീ രണ്ട് വകുപ്പുകളൂം മുഖ്യമന്ത്രിയുടെ കീഴിലാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ അഴിമതിയും ക്രമക്കേടും നടക്കുന്നത് എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.വസ്തുതകളുടെ അടിസ്ഥാനത്തിൽ ചെയ്യുന്ന വാർത്ത സർക്കാരിന് എതിരാണെങ്കിൽ മാധ്യമ പ്രവർത്തകരുടെ മേൽ കുതിര കയറുകയും ബഹിഷ്‌കരിക്കുകയുമാണ് ചെയ്യുന്നത്. മീഡിയ സെൻസർഷിപ്പിലൂടെ അസുഖകരമായ വാർത്തകളെ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് നിർമ്മാണത്തിൽ സർക്കാരിന് ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞത്. ആദ്യം ചാപ്പയടിക്കേണ്ടത് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെ മേലെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്ന ചാപ്പയടികളിൽ നിന്നും സർക്കാർ പിന്മാറണമെന്നും സത്യസന്ധമായി മാധ്യമങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പിആർഡി ഫാക്റ്റ് ചെക്കിങ് തുറന്നുകാട്ടപ്പെടുന്നു

പിഎസ്‌സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ചായിരുന്നു ഒരു പത്രത്തിലെ വാർത്ത. ഈ വാർത്ത വ്യാജമാണെന്ന് പി ആർ ഡി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. തൊട്ടു പിന്നാലെ വാർത്ത ശരിവച്ച് പൊലീസ് കേസെടുത്തുവെന്നതാണ് വസ്തുത. സർക്കാരിനെതിരായ വാർത്തയെ വ്യാജവാർത്തയെന്നു മുദ്രകുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പബ്ലിക് റിലേഷൻസ് വകുപ്പ് സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കുകയും ചെയ്തു. സെൻട്രൽ പ്രസിൽ നിന്നു പിഎസ്‌സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ചായിരുന്നു വാർത്ത. ഈ വാർത്തയിലെ പിഴവോടെ പിആർഡിയിലെ ഫാക്ട് ചെക്കിൽ സംശയം ഉയരുകയാണ്.

പിഎസ്‌സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച വാർത്ത വ്യാജവാർത്തയാണെന്ന് ഇന്നലെ പിആർഡി ഫാക്ട് ചെക് വിഭാഗം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. പിന്നാലെ ലേഖകൻ പിആർഡിയിൽ ബന്ധപ്പെട്ടപ്പോൾ അച്ചടി വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ച് പോസ്റ്റ് ഇടുകയായിരുന്നെന്നാണു ലഭിച്ച വിശദീകരണം. ഇതു സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണു പിആർഡി പോസ്റ്റ് പിൻവലിച്ചു തടിയൂരിയത്. ഇതിനിടെ വാർത്ത ശരിവച്ചുകൊണ്ട് പൊലീസ് അച്ചടി വകുപ്പു ജീവനക്കാരനെതിരെ കേസുമെടുത്തു. അതായത് സർക്കാർ വകുപ്പ് തലവന്മാർ വിളിച്ചു പറഞ്ഞാൽ പോലും പിആർഡി ഫാക്ട് ചെക്കുകാർ വാർത്തയെ വ്യാജമാക്കും. കരിപ്പൂർ വിമാന ദുരന്തം നടന്നപ്പോൾ കോക്പിറ്റിലെ ദൃശ്യമെന്ന തരത്തിൽ പ്രചരിച്ചതും വ്യാജമാണെന്ന് പിആർഡി കണ്ടെത്തിയിരുന്നു. ചാനലിന്റെ പേരു പറയാതെയായിരുന്നു ഫാക്ട് ചെക്കിങ്.

സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാൽ ജനങ്ങൾക്കു ചൂണ്ടിക്കാട്ടാനാണ് ഫാക്ട് ചെക് വിഭാഗത്തിനു കഴിഞ്ഞ മാസം തുടക്കമിട്ടത്. സ്വർണക്കള്ളക്കടത്തു സംഘത്തിനു മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം സംബന്ധിച്ച വാർത്തകളെത്തുടർന്നായിരുന്നു ഫാക്ട് ചെക് വിഭാഗം തുടങ്ങുന്നുവെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾ ശരിയാണോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ട ഫാക്ട് ചെക് വിഭാഗം, വാർത്തകൾ സർക്കാരിനെതിരെങ്കിൽ വ്യാജമാണെന്നു വിലയിരുത്തുന്നുവെന്നാണ് ആരോപണം. പാർട്ടി ചാനലിലെയും പത്രത്തിലെയും ചില വാർത്തകളുടെ നിജസ്ഥിതി ആരാഞ്ഞുള്ള സന്ദേശങ്ങളോടാകട്ടെ പിആർഡി പ്രതികരിക്കുന്നുമില്ല. ഇതിൽ വയനാട്ടിലെ വ്യാജ വൈറസ് വാർത്തയും വരും.

സർക്കാർ സെൻട്രൽ പ്രസിൽ നിന്നു പിഎസ്‌സിയുടെ ഒഎംആർ ഷിറ്റ് അച്ചടിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. സെൻട്രൽ പ്രസിലെ ബൈൻഡറായിരുന്ന വി.എൽ.സജിക്കെതിരേയാണു കേസ്. സജി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പിലും കംപ്യൂട്ടറിലും ഉണ്ടായിരുന്ന രേഖകളാണു നഷ്ടമായത്. അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ഇങ്ങനെ പൊലീസ് നടപടി എടുത്ത വാർത്തയെയാണ് പിആർഡി വ്യാജമെന്ന് കണ്ടെത്തി പൊല്ലാപ്പ് പിടിച്ചത്. ഇതോടെ സർക്കാരിനുള്ളിലെ സൈബർ സഖാക്കളുടെ നിയന്ത്രണത്തിലാണ് ഈ ഫാക്ട് ചെക് വിഭാഗം പ്രവർത്തിക്കുന്നതെന്നും തെളിയുകയാണ്.

മുൻ കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തിച്ചു സംസ്‌ക്കാര ചടങ്ങുകൾ നടത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കേരള സർക്കാരിന്റെ പിആർഡി ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇതും ശരിയായിരുന്നില്ല. അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച നടത്തിയെന്ന് ആരോപിച്ചത് ജോമോൻ പുത്തൻപുരയ്ക്കാലാണ്. ഇദ്ദേഹത്തിന്റെ വാദമാണ് ചർച്ചയായത്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ അഭിപ്രായം കൊടുക്കുന്നത് എങ്ങനെ വ്യാജമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP