Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനാധിപത്യ ഇന്ത്യയിലെ പ്രതീക്ഷകൾ: അബുദാബി മലപ്പുറം ജില്ലാ കെഎംസിസി വെബ്ബിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഇന്ത്യയുടെ എഴുപത്തിനാലാം സ്വാത്രന്ത്ര്യദിനത്തോടനുബന്ധിച്ചു അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി ജനാധിപത്യ ഇന്ത്യയിലെ പ്രതീക്ഷകൾ എന്ന ശീർഷകത്തിൽ വെബ്ബിനാർ നടത്തി. കെപിസിസി ഉപാധ്യക്ഷൻ വി .ഡി സതീശൻ എംഎ‍ൽഎ ഉത്ഘാടനം ചെയ്തു. പ്രശസ്ത ട്രെയ്നറും മാധ്യമ പ്രവർത്തകനുമായ ഷെരീഫ് സാഗർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

മൗലികാവകാശങ്ങളിൽ അധിഷ്ഠിതമായ ഒരു ഭരണഘടന നമുക്കുള്ളിടത്തോളം കാലം ഇന്ത്യയുടെ ജനാധിപത്യം സുരക്ഷിതമാണെന്നും ഇന്ത്യ എന്ന ആശയം തന്നെ സമഭാവനയുടേതാണെന്നും വി .ഡി സതീശൻ എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസക്കോയ സ്വാഗതം പറഞ്ഞു. എംപി എം റഷീദ് സാഹിബ്, ഷുക്കൂറലി കല്ലിങ്ങൽ, അസീസ് കാളിയാടാൻ, ഇ .ടി എം സുനീർ, റഷീദലി മമ്പാട് എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ഹംസ ഹാജി പാറയിൽ നന്ദി പറഞ്ഞു.

കുഞ്ഞിപ്പ മോങ്ങം, അബ്ദുൽ ഖാദർ ഒളവട്ടൂർ, അബ്ദുൽ ഖാദർ ചങ്ങരംകുളം, റഫീഖ് പൂവത്താണി, ബഷീർ വറ്റലൂർ, യൂസഫ് അമരിയിൽ, സി .കെ ഹുസൈൻ, റഷീദ് മാറാക്കര, സഹീർ മുന്നിയൂർ, ഹൈദർ ബിൻ മൊയ്ദു നെല്ലിശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP