Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവിന്റെ ക്രൂരത; മുഖത്തും പുറത്തും ഗുരുതരമായി പൊള്ളലേറ്റ 36കാരി ആശുപത്രിയിൽ: ഭാര്യയെ ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളിച്ചത് പഞ്ചായത്ത് കമ്മറ്റി യോഗത്തിന് ശേഷം വീട്ടിലെത്താൻ വൈകിയതിന്: അറസ്റ്റിലായ ഭർത്താവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവിന്റെ ക്രൂരത; മുഖത്തും പുറത്തും ഗുരുതരമായി പൊള്ളലേറ്റ 36കാരി ആശുപത്രിയിൽ: ഭാര്യയെ ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളിച്ചത് പഞ്ചായത്ത് കമ്മറ്റി യോഗത്തിന് ശേഷം വീട്ടിലെത്താൻ വൈകിയതിന്: അറസ്റ്റിലായ ഭർത്താവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവിന്റെ കണ്ണില്ലാത്ത ക്രൂരത. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ശ്രീജയ്ക്കു (36) നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ശ്രീജയെ ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളിച്ച ഭർത്താവിനെ പൊലീസ്് അറസ്റ്റ് ചെയ്തു. മുഖത്തും പുറത്തും ഗുരുതരമായി പൊള്ളലേറ്റ ശ്രീജയെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ശ്രീജയുടെ ഭർത്താവ് പൂമാംകണ്ടം പൊട്ടനാംകുന്നേൽ അനീഷ് കുമാർ (അനിൽ46) ആണ് ശ്രീജയെ ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് ഭർത്താവിനൊപ്പമാണ് ശ്രീജ മുരിക്കാശേരിയിൽ എത്തിയത്. കമ്മിറ്റി യോഗം കഴിഞ്ഞാൽ ഉടൻ വീട്ടിൽ എത്തണമെന്ന് അനിൽ നിർദേശിച്ചിരുന്നു. എന്നാൽ ശ്രീജ എത്താൻ വൈകിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ക്ഷുഭിതനായ അനിൽ നേരത്തെ തന്നെ കയ്യിൽ കരുതിയിരുന്ന ആസിഡ് ശ്രീജയ്ക്കു നേരെ ഒഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ടിക്കറ്റിൽ ഇടതു മുന്നണിയോടൊപ്പം ചേർന്നാണ് ശ്രീജ മത്സരിച്ചത്. പഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് രാജിവയ്ക്കണമെന്ന് ഭർത്താവ് ആവശ്യപ്പെടുകയും രാജിക്കത്ത് നൽകുകയും ചെയ്തിരുന്നെങ്കിലും ഭരണസമിതി സ്വീകരിച്ചിരുന്നില്ല. അനിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പൂമാംകണ്ടം സ്വദേശികളായ ഇവർ തൊടുപുഴയ്ക്കു സമീപം വണ്ടമറ്റത്താണ് ഏറെ നാളായി താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP