Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയബാധിതർക്കും ഭവനരഹിതർക്കും വീടുവയ്ക്കാൻ റെഡ് ക്രസന്റ് വാഗ്ദാനം ചെയ്തത് 20 കോടി; 14 കോടി വീടുകൾ നിർമ്മിക്കാനും ബാക്കി തുക ആരോഗ്യകേന്ദ്രം സ്ഥാപിക്കാനും; പിന്നീട് ആശുപത്രി ആവിയായി! വടക്കാഞ്ചേരിയിലെ പദ്ധതി 20 കോടിയാക്കിയത് കമ്മീഷൻ ലോക്കറിലെത്താനും; ഓരോ പദ്ധതിക്കും പ്രത്യേകം ധാരണാപത്രമെന്ന കരാർ വ്യവസ്ഥയും അട്ടിമറിച്ചു; ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സർക്കാർ നേരിട്ട്; ലൈഫ് മിഷനെ സ്വപ്‌നാ സുരേഷിന് വേണ്ടി വളച്ചൊടിച്ചു; ലാവ്‌ലിൻ വീണ്ടും ചർച്ചയാകുമ്പോൾ

പ്രളയബാധിതർക്കും ഭവനരഹിതർക്കും വീടുവയ്ക്കാൻ റെഡ് ക്രസന്റ് വാഗ്ദാനം ചെയ്തത് 20 കോടി; 14 കോടി വീടുകൾ നിർമ്മിക്കാനും ബാക്കി തുക ആരോഗ്യകേന്ദ്രം സ്ഥാപിക്കാനും; പിന്നീട് ആശുപത്രി ആവിയായി! വടക്കാഞ്ചേരിയിലെ പദ്ധതി 20 കോടിയാക്കിയത് കമ്മീഷൻ ലോക്കറിലെത്താനും; ഓരോ പദ്ധതിക്കും പ്രത്യേകം ധാരണാപത്രമെന്ന കരാർ വ്യവസ്ഥയും അട്ടിമറിച്ചു; ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സർക്കാർ നേരിട്ട്; ലൈഫ് മിഷനെ സ്വപ്‌നാ സുരേഷിന് വേണ്ടി വളച്ചൊടിച്ചു; ലാവ്‌ലിൻ വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭവനരഹിതർക്ക് വീടുവച്ചു നൽകാൻ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സർക്കാർ നേരിട്ട്. ഫ്‌ളാറ്റ് സമുച്ചയമാണ് നിർമ്മിക്കുന്നതെന്നോ വടക്കാഞ്ചേരിയിലാണ് പദ്ധതിയെന്നോ എംഒയുവിൽ ഇല്ല. ധാരണാപത്രപ്രകാരം നടപ്പാക്കുന്ന ഓരോ പദ്ധതിക്കും പ്രത്യേകം കരാർ ഒപ്പിടണമെന്നും വ്യവസ്ഥയുണ്ട്. ഇത് പാലിക്കാതെയാണ് വടക്കാഞ്ചേരിയിലെ പദ്ധതി റെഡ് ക്രസന്റിനെ ഏൽപ്പിച്ചത്. റഡ്ക്രസിന്റിൽ നിന്ന് ഇത് യൂണിടാക്കിനും കിട്ടി. യൂണിടാക്കിൽ നിന്നാണ് സ്വപ്‌നാ സുരേഷ് കമ്മീഷൻ വാങ്ങുന്നത്. ഇതിന് സൗകര്യമൊരുക്കിയത് എം ശിവശങ്കറിന്റെ ഇടപെടലാണെന്നാണ് വിലയിരുത്തൽ.

ധാരണാപത്രത്തിൽ പറയുന്ന തുകയിൽ നിന്ന് 3.60 കോടി രൂപ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് നിർമ്മാണ കരാറുകാരിൽനിന്നു കമ്മിഷൻ വാങ്ങിയെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. ഇതിന് അവസരമൊരുക്കാനായി വമ്പൻ ഇടപെടലുകൾ നടന്നുവെന്നാണ് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നത്. കള്ളപ്പണമാണ് കമ്മീഷനായി കിട്ടിയതെന്ന നിഗമനവും ഉണ്ട്. ഈ സാഹചര്യത്തിൽ ഇതിന് അഴിമതി പണമായും വിലയിരുത്തേണ്ടി വരും. വെറും സാമ്പത്തിക കുറ്റകൃത്യത്തിന് അപ്പുറം കേസ് അന്വേഷണം എത്തിക്കാൻ സിബിഐയെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ലൈഫ് മിഷൻ പദ്ധതിയിലെ ദുരൂഹതയാണ് ഇത് ചർച്ചയാക്കുന്നത്.

സർക്കാരിനുവേണ്ടി ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ വിവാദഫ്‌ളാറ്റ് നിർമ്മിക്കുന്നത്. ധാരണാപത്രത്തിൽ നിറയുന്നത് സർക്കാരിന് പദ്ധതിയുമായുള്ള അടുത്ത ബന്ധത്തെയാണ്. ഇത്തരമൊരു പദ്ധതിയിലാണ് സ്വപ്‌നാ സുരേഷിന് കമ്മീഷൻ കിട്ടുന്നത്. ലൈഫ് മിഷൻ ഫ്‌ളാറ്റിനെക്കുറിച്ച് വിവാദമുയർന്നപ്പോൾ സർക്കാരിനു നേരിട്ട് പങ്കില്ലെന്നും ഭൂമി നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സർക്കാരിന്റെ പ്രതികരണം. എന്നാൽ ധാരണപത്രത്തിലെ ഒന്നാം കക്ഷി യുഎഇ റെഡ് ക്രസന്റ്. രണ്ടാംകക്ഷി സംസ്ഥാന സർക്കാർ മാത്രമാണെന്നതാണ് വസ്തുത.

2019 ജൂലൈ 11ന് സർക്കാരിനു വേണ്ടി ലൈഫ് മിഷൻ സിഇഒ യു.വി.ജോസാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സംസ്ഥാനത്തെ പ്രളയബാധിതർക്കും ഭവനരഹിതർക്കും വീടുവച്ചു നൽകാൻ റെഡ് ക്രസന്റ് 20 കോടി വാഗ്ദാനം ചെയ്തു. ഇതിൽ 14 കോടി വീടുകൾ നിർമ്മിക്കാനും ബാക്കി തുക ആരോഗ്യകേന്ദ്രം സ്ഥാപിക്കാനുമാണ്. ആരോഗ്യ കേന്ദ്രത്തിന്റെ പണി തുടങ്ങിയതുമില്ല. പകരം വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് സമുച്ഛയത്തെ 20 കോടിയുടെ പദ്ധതിയാക്കി മാറ്റുകയായിരുന്നു. അങ്ങനെ യൂണിടാക്കിന് വേണ്ടി കള്ളക്കളി നടന്നു.

ആരോഗ്യകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സർക്കാരിനാണ്. ഫ്‌ളാറ്റ് സമുച്ചയമാണ് നിർമ്മിക്കുന്നതെന്നോ വടക്കാഞ്ചേരിയിലാണ് പദ്ധതിയെന്നോ എംഒയുവിൽ ഇല്ല. ധാരണാപത്രപ്രകാരം നടപ്പാക്കുന്ന ഓരോ പദ്ധതിക്കും പ്രത്യേകം കരാർ ഒപ്പിടണമെന്നും വ്യവസ്ഥയുണ്ട്. ഇത്തരത്തിൽ കരാർ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ സർക്കാർ ഇനിയും വ്യക്തത വരുത്തുന്നില്ല. : ലൈഫ് മിഷൻ-റെഡ് ക്രസന്റ് കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം ലാവ്‌ലിൻ അഴിമതിയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എംപി ആരോപിച്ചിട്ടുണ്ട്.

പിണറായി വിജയൻ വൈദ്യുത വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ലാവ്‌ലിന്റെ കരാറുണ്ടാക്കുന്നത്. ജലവൈദ്യുത പദ്ധതികൾ പുനരുദ്ധരിക്കാൻ ലാവ്‌ലിന് കരാർ നൽകുമ്പോൾ മലബാർ ക്യാൻസർ സെന്ററിന്റെ വികസനവും ചർച്ചകളുടെ ഭാഗമായിരുന്നു. എന്നാൽ അത് നടന്നില്ല. ഇതായിരുന്നു ലാവ്‌ലിനിലെ അഴിമതി ചർച്ചകൾക്ക് കാരണം. പിന്നീട് പിണറായി വിജയനെ കോടതി വെറുതെ വിട്ടു. സിബിഐയുടെ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലും. ഇതുമായി ലൈഫ് മിഷനെ താരത്യമം ചെയ്യുകയാണ് യുഡിഎഫ്, ഇതിന് കാരണം ലൈഫ് മിഷന്റെ ധാരണാ പത്രത്തിലും ആശുപത്രി സ്ഥാപനമുണ്ട്. എന്നാൽ ആശുപത്രിയുടെ പണി എങ്ങും തുടങ്ങിയിട്ടുമില്ല

മുഖ്യമന്ത്രിയും മന്ത്രി എ.സി. മൊയ്തീനും അറിഞ്ഞുള്ള ഇടപാടാണെന്നും ഇരുവർക്കും കമ്മിഷൻ ലഭിച്ചെന്നും ബെന്നി ബഹന്നാൻ ആരോപിച്ചു. ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് യു.ഡി.എഫ് പ്രതിനിധി സംഘത്തിനൊപ്പം വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണ പ്രദേശം സന്ദർശിച്ച ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. വിദേശ സാമ്പത്തിക സഹായം സ്വീകരിക്കാൻ മാനദണ്ഡങ്ങളുണ്ടെന്നിരിക്കെ, നഗ്‌നമായ പ്രോട്ടോകോൾ ലംഘനമാണ് നടന്നത്. എട്ടു കോടിയുടെ അഴിമതിയാണ് വടക്കാഞ്ചേരി ഫ്‌ളാറ്റ് ഇടപാടിലുള്ളത്. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് മന്ത്രി മൊയ്തീന്റെ നടപടികളെല്ലാം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളെ പോലും മന്ത്രി ചർച്ചകളിൽ പങ്കെടുപ്പിച്ചില്ല. മന്ത്രിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്നും നിർമ്മാണം വിദഗ്ധ സംഘം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP