Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബൈക്ക് മോഷണം പോയ കേസിൽ മൂന്നുയുവാക്കൾ കോഴിക്കോട്ട് പിടിയിൽ; മൂവരും കടയുടെ ഷട്ടർ പൊളിച്ച് 43,000 രൂപയുടെ സിഗരറ്റ് മോഷ്ടിച്ച കേസിലെ പ്രതികളും

ബൈക്ക് മോഷണം പോയ കേസിൽ മൂന്നുയുവാക്കൾ കോഴിക്കോട്ട് പിടിയിൽ; മൂവരും കടയുടെ ഷട്ടർ പൊളിച്ച് 43,000 രൂപയുടെ സിഗരറ്റ് മോഷ്ടിച്ച കേസിലെ പ്രതികളും

കെ വി നിരഞ്ജൻ

കാഴിക്കോട്: വാഹന മോഷ്ടാക്കൾ പൊലീസ് പിടിയിലായി. കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹിമായത്ത് സ്‌കുളിനടുത്ത് വെച്ച് മോഷണം പോയ ബൈക്കിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് വാഹന മോഷ്ടാക്കളായ മൂന്ന് പേരെ ടൗൺ പൊലീസ് പിടികൂടി. വടകര ചോമ്പാല മുക്കാളി അൻസില മഹലിൽ ഷാഹിദ് എ വി , കോഴിക്കോട് പരപ്പിൽ കെ എ ഹൗസിൽ ഹാബിൽ എന്നിവരും പതിനാറു വയസ്സുകാരനായ ഒരാളുമാണ് പിടിയിലായത്.

പുതിയമ്പലത്തുനിന്നു ബൈക്ക് മോഷ്ടിച്ചതും വടകര കണ്ണൂക്കര പൂജ സൂപ്പർ സ്റ്റോർ എന്ന കടയുടെ ഷട്ടർ പൊളിച്ച് നാൽപ്പത്തി മൂവ്വായിരം രൂപയുടെ സിഗരറ്റ് മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. രണ്ടു ബൈക്കുകളും ബൈക്കിൽ നിന്ന് എടുത്തു ഉപേക്ഷിച്ച പാലിയേറ്റീവ് കെയറിന്റെ രശീത് ബുക്കുകളും മറ്റും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഷാഹിദ് കളവ് കേസ്സിലും, പൊലീസിനെ അക്രമിച്ച കേസ്സിലും പ്രതിയായി കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരവെ കോവിഡ് കാലത്തെ പ്രത്യേക ഇളവിൽ പുറത്ത് ഇറങ്ങിയതായിരുന്നു. മോഷണം നടത്തിയ ശേഷം ബാലുശ്ശേരിയിലെ കോഴിക്കടയിൽ ജോലി ചെയ്തുവരവെ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ഉമേഷ്.എക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ ബിജിത്ത് കെ ടി, എസ് ഐ അനിൽ കുമാർ എ, എ എസ് ഐ സുനിൽകുമാർ , സജേഷ്‌കുമാർ, അനൂജ്, എന്നിവർ ചേർന്നാണ് പിടികൂടിയത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP