Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുലരും മുതൽ രാവേറും വരെ ലഹരിയിൽ; ഒരുജോലിക്കും പോകില്ലെങ്കിലും കാരിയർ ആവാൻ ഉത്സാഹം; പെൺകുട്ടികളെ ഫോണിൽ വിളിച്ച് പാട്ടിലാക്കുന്നതിൽ വിരുതൻ; വിവാഹം കഴിഞ്ഞെങ്കിലും കയ്യിലിരുപ്പ് മനസ്സിലായപ്പോൾ പെൺകുട്ടി നാലാം മാസം തടി തപ്പി; പതിവുകൾ തുടരുന്നതിനിടെ എഴുപുന്ന സ്വദേശിനിയുമായി പരിചയവും ദുരന്തവും; കൊച്ചിയിൽ അമിതരക്തസ്രാവം മൂലം പെൺകുട്ടി മരിച്ച സംഭവത്തിലെ പ്രതി ഗോകുൽ സ്ഥിരം വില്ലൻ

പുലരും മുതൽ രാവേറും വരെ ലഹരിയിൽ; ഒരുജോലിക്കും പോകില്ലെങ്കിലും കാരിയർ ആവാൻ ഉത്സാഹം; പെൺകുട്ടികളെ ഫോണിൽ വിളിച്ച് പാട്ടിലാക്കുന്നതിൽ വിരുതൻ; വിവാഹം കഴിഞ്ഞെങ്കിലും കയ്യിലിരുപ്പ് മനസ്സിലായപ്പോൾ പെൺകുട്ടി നാലാം മാസം തടി തപ്പി; പതിവുകൾ തുടരുന്നതിനിടെ എഴുപുന്ന സ്വദേശിനിയുമായി പരിചയവും ദുരന്തവും; കൊച്ചിയിൽ അമിതരക്തസ്രാവം മൂലം പെൺകുട്ടി മരിച്ച സംഭവത്തിലെ പ്രതി ഗോകുൽ സ്ഥിരം വില്ലൻ

ആർ പീയൂഷ്

കൊച്ചി: ഹോട്ടൽ മുറിയിൽ പത്തൊൻപതുകാരി അമിത രക്ത സ്രാവത്തെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ എടവനക്കാട് കാവുങ്കൽ വീട്ടിൽ ഗോകുൽ സ്ഥിരം തലവേദനക്കാരനെന്ന് നാട്ടുകാർ. ലഹരിവിൽപ്പന സംഘത്തിലെ പ്രധാനിയും പെൺകുട്ടികളെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്ന വിരുതനുമാണെന്നാണ് നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നയാളാണ് ഗോകുൽ. പെൺകുട്ടികളുടെ മൊബൈൽ ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും പല സ്ഥലങ്ങളിൽ നിന്നും ഇതിന്റെ പേരിൽ തല്ലും വാങ്ങിക്കൂട്ടിയിട്ടുണ്ട്.

രണ്ട് വർഷം മുൻപ് ഞാറക്കൽ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോൺ വഴി സൗഹൃദത്തിലാക്കിയ ശേഷം എറണാകുളത്തെത്തിച്ച് ഉപദ്രവിച്ചിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും പോക്സോ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് ബന്ധുവീട്ടിൽ വരികയും പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തിൽ അണിയൽ കടപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. അമിതമായി ലഹരി ഉപയോഗിക്കുന്ന ഇയാൾ ജോലിക്ക് പോകാറേയില്ലായിരുന്നു. പെൺകുട്ടി കഴിഞ്ഞിരുന്നത് ഗോകുലിന്റെ പിതാവിന്റെ ചെലവിലായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വസ്ത്രമോ മറ്റെന്തെങ്കിലുമോ ഗോകുൽ വാങ്ങി കൊടുത്തിട്ടില്ല. ഇക്കാര്യം പറഞ്ഞ് ഇരുവരും എപ്പോഴും വഴക്കായിരുന്നു. കൂടാതെ മറ്റു പെൺകുട്ടികളുമായുള്ള ഫോൺ വിളിയും ലഹരി ഉപയോഗവും മനസ്സിലായതോടെ പെൺകുട്ടി വിവാഹം നടന്ന് നാലാം മാസം ഇയാളെ ഉപേക്ഷിച്ച് പോയി.

ഇതിനിടയിൽ അണിയൽ കടപ്പുറം കപ്പേളയുടെ സമീപത്ത് താമസിക്കുന്ന പെൺകുട്ടിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതിന് ബന്ധുക്കൾ നന്നായി കൈകാര്യം ചെയ്തു. സോഷ്യൽ മീഡിയ വഴി അശ്ലീല സന്ദേശം അയച്ചതിന് മറ്റൊരു കൂട്ടരും എത്തി ആവിശ്യത്തിന് കൊടുത്തു. എന്നിട്ടും ഗോകുലിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവുമില്ലായിരുന്നു. കടപ്പുറം ഭാഗത്തിന് വെളിയിലാണ് ഇയാളുടെ സൗഹൃദങ്ങൾ. ലഹരി വസ്തുക്കളുടെ കാരിയറായി പ്രവർത്തിക്കുകയും അതിന്റെ പ്രതിഫലമായി ലഭിക്കുന്ന ലഹരി ഉപയോഗിക്കുകയും ചെയ്യുകയാണ് പതിവ്. വല്ലപ്പോഴും മാത്രം മത്സ്യ ബന്ധനത്തിനായി പോകും. ലഹരി ഉപയോഗിച്ച് വീട്ടിൽ വന്ന് പിതാവുായി മിക്കപ്പോഴും അടിപിടികൂടാറുണ്ട്. ഇങ്ങനെ നാട്ടുകാർക്കും വീട്ടഉകാർക്കും ഏറെ തലവേദന സൃഷ്ടിക്കുന്നയാളാണ് ഗോകുൽ. ഇയാളുടെ വലയിൽ നിലവധി പെൺകുട്ടികൾ വീണിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പലരും മാനഹാനി ഭയന്ന് പുറത്ത് പറയാതിരിക്കുന്നതാണ്.

പത്താംതരം പാസ്സായതിന് ശേഷം പ്ലസ്ടുവിന് പോയെങ്കിലും ഗോകുൽ പഠനം പൂർത്തിയാക്കിയില്ല. പഠിക്കുന്ന കാലത്തും ഇയാളുടെ അനാശാസ്യ പ്രവർത്തനങ്ങൾ ഒരുപാടുണ്ടായിരുന്നു. അതിനാൽ നാട്ടുകാരാരും ഗോകുലിനെ അടുപ്പിച്ചിരുന്നില്ല. കൂട്ടുകെട്ടുകൾ എല്ലാം അകലെയുള്ള സുഹൃത്തുക്കളുമായിട്ടായിരുന്നു. രാവിലെ വീട്ടിൽ നിന്നും പോയാൽ രാത്രിയിലാണ് തിരിച്ചു വരുക. എവിടെ പോയി എന്ന് വീട്ടുകാർ ചോദിച്ചാൽ കയർത്തു സംസാരിക്കുന്നതിനാൽ മറ്റൊന്നും ചോദിക്കാറില്ല. അതിനിടയിലാണ് എഴുപുന്ന സ്വദേശിനിയായ പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ ഇയാൾ അറസ്റ്റിലാകുന്നത്.

പെൺകുട്ടിയും യുവാവും കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 നാണ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള 'റീഗേറ്റ് ഇൻ' എന്ന ഹോട്ടലിൽ എത്തിയത്. ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും രക്തസ്രാവം നിലച്ചില്ല. രണ്ടു മണി ആയപ്പോഴേക്കും പെൺകുട്ടി അബോധാവസ്ഥയിലായി. തുടർന്നാണ് യുവാവ് പെൺകുട്ടിയെ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഓട്ടോ റിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണം സംഭവിച്ചു എന്നറിഞ്ഞതോടെ ഗോകുൽ ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞു. തുടർന്ന് ആശുപത്രി അധികൃതർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ കണ്ടെത്തുകയും ഇവിടെ നിന്നും യുവാവിന്റെ മൊബൈൽ നമ്പരും വിശദാംശങ്ങളും ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളെ നഗരത്തിൽ നിന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെൺകുട്ടി ഫെയ്സ് ബുക്ക് വഴി ഒരു മാസം മുൻപാണ് ഗോകുലുമായി അടുപ്പത്തിലാകുന്നത്. പിന്നീട് പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറുകയും വാട്ട്സാപ്പ് വഴി ബന്ധം നിലനിർത്തുകയുമായിരുന്നു. ഗോകുലിന്റെ നിർബന്ധപ്രകാരമാണ് പെൺകുട്ടി എറണാകുളത്തെത്തിയത് എന്ന് പൊലീസ് പറഞ്ഞു. ഒരു ഓട്ടോ റിക്ഷക്കാരനാണ് ഇരുവരെയും ഹോട്ടലിൽ എത്തിച്ചത്. ഇവിടെ വച്ചാണ് പെൺകുട്ടിക്ക് അമിത രക്ത സ്രാവമുണ്ടായി മരണപ്പെട്ടത്. തക്ക സമയത്ത് വൈദ്യ സഹായം ലഭ്യമാക്കാതിരുന്നതാണ് പെൺകുട്ടി മരിക്കാൻ കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുലിനെതിരെ പൊലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP