Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോഹൻ റോയിക്ക് മലയാള പുരസ്‌കാര സമിതി അവാർഡ്

സോഹൻ റോയിക്ക്  മലയാള പുരസ്‌കാര സമിതി അവാർഡ്

സ്വന്തം ലേഖകൻ

    തൃശൂർ ആസ്ഥാനമായ  മലയാള പുരസ്കാര സമിതിയുടെ " മലയാള പുരസ്കാരം 1196 "  ന്  പ്രശസ്ത കവി ഡോ.  സോഹൻ റോയി അർഹനായി. പുരസ്കാര നിർണയ സമിതി അധ്യക്ഷൻ സി വി  ഹരീന്ദ്രനാണ് പുരസ്കാരത്തിന്റെ വിവരങ്ങൾ പ്രഖ്യാപിച്ചത്.    മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും  ഭാഷാസ്നേഹികളെ  ആദരിക്കുന്നതിനുമായി 2016 ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് രൂപം നൽകിയ കൂട്ടായ്മയാണ് മലയാള പുരസ്കാര സമിതി. മലയാള ഭാഷയിലെ ലിപികൾ ശരിയായി എഴുതുവാനോ ശരിയായി ഉച്ചരിക്കുവാനോ  അറിയാത്ത  മംഗ്ലീഷിലെ വക്താക്കളായ യുവതലമുറയെ മലയാളത്തിലെ സംസ്കാരത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപംകൊണ്ടത്.  കല,  സാഹിത്യം,  സാംസ്കാരികം,  മാധ്യമം, കാർഷികം,  വൈദ്യം,  വ്യവസായം, കായികം,  നൃത്തം,  നാടകം,  സംഗീതം, ചലച്ചിത്രം,  ഹസ്വചിത്രം,  കരകൗശലം,  സാമൂഹികസേവനം,  ജീവകാരുണ്യം തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തുകയും   മലയാള സംസ്കാരത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്നവർക്കാണ്  പുരസ്കാരം നൽകി ആദരിക്കുന്നത്.    ജോബിൻ എസ് കൊട്ടാരം ജി കെ പിള്ള തെക്കേടത്ത്,  അഞ്ജു അഷ്‌റഫ്‌,  ലേഖ വൈലോപ്പിള്ളി തുടങ്ങിയവർ പുരസ്കാര നിർണയ സമിതിയിൽ അംഗങ്ങളാണ്. കോവിഡ്  പ്രതിസന്ധിക്ക് ശേഷം എറണാകുളത്ത് വെച്ചു നടക്കുന്ന ചടങ്ങിൽ ആയിരിക്കും പുരസ്കാര ദാനം.    എം ടി വാസുദേവൻ നായർ എം ലീലാവതി ടീച്ചർ,  ചലച്ചിത്രതാരങ്ങളായ ശ്രീ മധു , ശ്രീമതി ഷീല,  മാതൃഭൂമി ഡയറക്ടർ  ശ്രീ പി വി ഗംഗാധരൻ ഡോക്ടർ എം ആർ രാജഗോപാൽ, ശ്രീ ഗോപിനാഥ് മുതുകാട്, ശ്രീമതി ശ്രീദേവി ഉണ്ണി തുടങ്ങിയ മഹത് വ്യക്തികളെ ചടങ്ങിൽ ആദരിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.     ലളിതാംബിക അന്തർജനം പുരസ്കാര ജേതാവ് കൂടിയായ  സോഹൻ റോയ് എഴുതിയ 'അണു കവിതകൾ ' മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്ന് പുരസ്കാര സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.       ദൈനംദിന സാമൂഹിക-സാംസ്കാരിക വിഷയങ്ങളെ ആസ്പദമാക്കി  കവിതാ രൂപത്തിൽ ഉള്ള വരികൾ ,  സംഗീതം ചെയ്യിപ്പിച്ചെടൂത്ത്,  ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോൾത്തന്നെ  വീഡിയോരൂപത്തിലാക്കിയാണ്  സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം കവിതകൾ പങ്കു വെച്ചിരുന്നത്.  കഴിഞ്ഞ രണ്ടരവർഷക്കാലമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ,   അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചു പോന്നിരുന്ന "അണുകാവ്യം " എന്ന് പേരിട്ട നാലുവരിക്കവിതകൾ ഇപ്പോൾ ആയിരത്തിലധികം ആയിട്ടുണ്ട്      'അണുമഹാകാവ്യം'   പുസ്തകരൂപത്തിലും  പ്രകാശനം ചെയ്തിട്ടുണ്ട്.  കഴിഞ്ഞവർഷം,  ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലുമായിരുന്നു പ്രകാശനച്ചടങ്ങുകൾ. ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന കാവ്യദർശം, പിന്നീട് വന്ന കാവ്യാലങ്കാരം, സാഹിത്യദർപ്പണം മുതലായവയിൽ പ്രതിപാദിച്ചിട്ടുള്ള "മഹാകാവ്യ' ത്തിന്റെ പൊതു നിയമങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ട് എഴുതപ്പെട്ട ഒരു പുസ്തകം കൂടിയായിരുന്നു അണുമഹാകാവ്യം.  പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം തുടങ്ങിയ എട്ട് സർഗ്ഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP