Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് പ്രതിസന്ധി; ഷാർജ ഫിലിം ഫെസ്റ്റിവൽ മാറ്റി

കോവിഡ് പ്രതിസന്ധി;  ഷാർജ ഫിലിം ഫെസ്റ്റിവൽ മാറ്റി

സ്വന്തം ലേഖകൻ

ഷാർജ: യു.എ.ഇയിലെ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ മാധ്യമ കലാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി നടക്കുന്ന ഫൺ, ഷാർജ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഫോർ ചിൽഡ്രൻ ആൻഡ് യൂത്ത് (എസ്‌ഐ.എഫ്.എഫ്) എട്ടാം പതിപ്പ് 2021 ഒക്ടോബറിലേക്ക് മാറ്റിയതായി സംഘാടകർ പ്രഖ്യാപിച്ചു. കോവിഡ് പടരുന്നത് തടയാൻ രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായാണ് മാറ്റിവെക്കലെന്ന് അധികൃതർ പറഞ്ഞു.

ചലച്ചിത്ര വ്യവസായത്തിലെ പുതിയ ട്രെൻഡുകളിലും സാങ്കേതികവിദ്യകളിലും പ്രാവീണ്യമുള്ള ഭാവിതലമുറയിലെ ആർട്ടിസ്റ്റുകളെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടാണ് 2013ൽ എസ്‌ഐ.എഫ്.എഫിന് ഷാർജ തുടക്കമിട്ടതെന്ന് ഡയറക്ടർ ശൈഖ ജവഹർ ബിന്ത് അബ്ദുല്ല അൽ ഖാസിമി പറഞ്ഞു. ഇപ്പോൾ ഞങ്ങളുടെ പ്രാഥമിക പരിഗണന പ്രേക്ഷകരുടെയും ആഗോള സന്ദർശകരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷക്കും ക്ഷേമത്തിനുമാണ്. അതുകൊണ്ടാണ് ലോകശ്രദ്ധേയമായ ഉത്സവം മാറ്റിവെക്കുന്നതെന്ന് അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP