Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹിതയായ യുവതിയോട് 27കാരന് പ്രണയം; തന്നെ ശല്യം ചെയ്യരുതെന്ന് താക്കീത് നൽകിയ 29കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

വിവാഹിതയായ യുവതിയോട് 27കാരന് പ്രണയം; തന്നെ ശല്യം ചെയ്യരുതെന്ന് താക്കീത് നൽകിയ 29കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

ക​ട്ട​പ്പ​ന: വിവാഹിതയായ​ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചത് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചതിന്റെ പേരിൽ. ഞായറാഴ്‌ച്ച വൈകിട്ടാണ് ബ്യൂട്ടിപാർലർ നടത്തിപ്പുകാരിയായ യുവതിയെ ച​ക്കു​പ​ള്ളം സ്വ​ദേ​ശി അ​രു​ൺ​കു​മാ​ർ ആക്രമിച്ചത്. കുത്തേറ്റ യുവതിയുടെ വലത് കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. ഇതേ തുടർന്ന് യുവതിയെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തു​ന്ന വി​വാ​ഹി​ത​യാ​യ 29 കാ​രി​ക്കാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് കു​ത്തേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​​ ക​ട്ട​പ്പ​ന​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ എ​ത്തി​യ 27കാരനായ യു​വാ​വ് യു​വ​തി​യോ​ട് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. ത​ന്നെ ശ​ല്യം ചെ​യ്യ​രു​തെ​ന്നും പൊ​ലീ​സി​ന്റെ സ​ഹാ​യം തേ​ടു​മെ​ന്നും യു​വ​തി പ​റ​ഞ്ഞു. പ്ര​കോ​പി​ത​നാ​യ യു​വാ​വ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് മു​ഖ​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണി​നും പു​രി​ക​ത്തി​നും ഉ​ൾ​പ്പെ​ടെ നാ​ല് കു​ത്തു​ക​ളാണേറ്റത്.സംഭവത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത അ​രു​ൺ​കു​മാ​റി​നെ ക​ട്ട​പ്പ​ന കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP