Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ ദാന ക്യാമ്പയിന് തുടക്കമായി; പ്ലാസ്മാ ദാനമെന്ന ആശയവുമായി ഒരു സന്നദ്ധ സംഘടന മുന്നോട്ട് വരുന്നത് ഇതാദ്യമെന്ന് ആരോഗ്യ രംഗത്തെ സൗദി പ്രമുഖൻ

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ ദാന ക്യാമ്പയിന് തുടക്കമായി; പ്ലാസ്മാ ദാനമെന്ന ആശയവുമായി ഒരു സന്നദ്ധ സംഘടന മുന്നോട്ട് വരുന്നത് ഇതാദ്യമെന്ന് ആരോഗ്യ രംഗത്തെ സൗദി പ്രമുഖൻ

സ്വന്തം ലേഖകൻ

ജിദ്ദ: എഴുപത്തി നാലാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദയിൽ പ്ലാസ്മാ ദാന ക്യാമ്പയിന് തുടക്കം കുറിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡമായ ചടങ്ങിൽ ആക്ടിങ് കോൺസുൽ ജനറൽ വൈ. സാബിർ ക്യാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗ നിയന്ത്രണത്തിനും ചികിത്സക്കും വലിയ പ്രാധാന്യം നൽകി മനുഷ്യസ്നേഹത്തിന്റെ മഹാ മാതൃകകൾ കാണിക്കുന്ന ഈ നാടിന് തിരിച്ചു നൽകാൻ സാധിക്കുന്ന ഏറ്റവും നല്ല സമ്മാനമാണ് പ്ലാസ്മാ ദാനത്തിലൂടെ ഇന്ത്യക്കാരായ നാം നൽകുന്നതെന്നും ഫ്രറ്റേണിറ്റി ഫോറം അതിൽ മാതൃകയായെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചതിൽ അതിയായ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി സൊസൈറ്റി ഓഫ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ചെയർമാനും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. സൽവ ഹിന്ദാവി ആശംസകൾ നേർന്നു. ഫോറം പ്രവർത്തകർ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നടത്തിക്കൊണ്ടിരിക്കുന്ന രക്തദാന ക്യാമ്പുകളെ അവർ പ്രകീർത്തിച്ചു. ആദ്യമായാണ് പ്ലാസ്മാ ദാനമെന്ന ആശയവുമായി ഒരു സന്നദ്ധ സംഘടന മുന്നോട്ട് വരുന്നതെന്നും അവർ പറഞ്ഞു.

ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്റർ കൺസൽട്ടന്റ് ഡോ. നിഹാൽ യാഖൂത്, ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം പ്രസിഡന്റ് അയൂബ് ഹകീം സംസാരിച്ചു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യണൽ പ്രസിഡന്റ് ഫയാസുദ്ദിൻ അധ്യക്ഷത വഹിച്ചു. ഫോറം സോണൽ സെക്രട്ടറി ഷംസുദ്ദീൻ മലപ്പുറം, പിൽഗ്രിംസ് വെൽഫെയർ ഫോറം അഡൈ്വസർ മുഹമ്മദ് അബ്ദുൽ അസീസ് കിദ്വായ്, ബ്ലഡ് ബാങ്ക് സൂപ്പർ വൈസർ എഡ്വിൻ രാജ്, സോഷ്യൽ ഫോറം സെക്രട്ടറി ആലിക്കോയ ചാലിയം സംബന്ധിച്ചു. ഇഖ്ബാൽ ചെമ്പൻ അവതാരകനായിരുന്നു. ഫ്രറ്റേണിറ്റി ഫോറം സൗദി ദേശീയ തല ക്യാമ്പയിനായാണ് പ്ലാസ്മാ ദാനം സംഘടിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP