Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുക്കുമ്പോൾ ഡിജിപിയുടെ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് തിരുത്തും; ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട; പ്രമാദമായ കേസുകളിൽ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം; വിവാദത്തിന് വഴിവെച്ചത് ഉത്തരവ് ഇറക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവ്; പിഴവ് പരിഹരിച്ച് ഡിജിപിയുടെ പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും

ക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുക്കുമ്പോൾ ഡിജിപിയുടെ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് തിരുത്തും; ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട; പ്രമാദമായ കേസുകളിൽ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം; വിവാദത്തിന് വഴിവെച്ചത് ഉത്തരവ് ഇറക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവ്; പിഴവ് പരിഹരിച്ച് ഡിജിപിയുടെ പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പൊലീസിലെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചിനു കൂച്ചുവിലങ്ങുടുന്ന വിധത്തിൽ പുറത്തിറക്കിയ സംസ്ഥാന പൊലീസ് മേധാവിയുടെ പുതിയ ഉത്തരവ് വിവാദമായതിന് പിന്നാലെ തിരുത്തുമായി പൊലീസ് ആസ്ഥാനം. ഡിജിപിയുടെ മുൻകൂർ അനുമതിയോടെ വേണം ക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുക്കേണ്ടതെന്ന വിവാദ ഉത്തരവ് തിരുത്താൻ തീരുമാനം. ഉത്തരവിറക്കിയപ്പോൾ സംഭവിച്ച സാങ്കേതികപ്പിഴവാണ് ഇതെന്നാണ് പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം. അതേസമയം, കോടതിയുടേയോ സർക്കാരിന്റെയോ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ചിന് കേസ് കൈമാറുമ്പോൾ ഡിജിപിയുടെ മുൻകൂർ അനുമതി വേണമെന്ന പുതിയ നിർദേശത്തിൽ വ്യക്തമായ വിശദീകരണം ഇതുവരെ വന്നിട്ടില്ല.

ഡിജിപിയുടെ ഉത്തരവ് ക്രൈംബ്രാഞ്ചിന്റെ അധികാരത്തിൽ കൈകടത്തലാണെന്ന് വലിയ ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തുമെന്ന് പൊലീസ് അറിയിച്ചത്. ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട. പ്രമാദമായ കേസുകളിൽ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പൊലീസ് വിശദീകരിച്ചു. പിഴവ് പരിഹരിച്ച് ഡിജിപിയുടെ പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും. ഇന്നലെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. പുതുതായി പുറത്തിറങ്ങിയ പുതിയ മാർഗ നിർദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് സംഘത്തിനു നേരിട്ട് കേസ് എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെങ്കിൽ അതിനു ഒന്നുകിൽ പൊലീസ് മേധാവിയുടെതോ സർക്കാരിന്റെയോ കോടതിയുടെയോ നിർദ്ദേശം വേണം.

ക്രൈംബ്രാഞ്ച് വിഭാഗത്തിനു കൂച്ചുവിലങ്ങിട്ടുള്ള ഉത്തരവ് ആണെന്നാണ് ആരോപണം ഉയരുന്നത്. ഈ ഉത്തരവോടെ അധികാരങ്ങൾ നഷ്ടപ്പെട്ട അന്വേഷണ ഏജൻസിയായാണ് ക്രൈംബ്രാഞ്ച് മാറുന്നത്. ഈ ഉത്തരവ് സിആർപിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ അധികാരത്തിലുള്ള കൈകടത്തൽ ആണിതെന്ന് പൊലീസിൽ തന്നെ സംസാരവും ഉയർന്നു.

ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. അതിനാൽ സിആർപിസി പ്രകാരം പൊലീസ് സ്റ്റേഷൻ എന്ന നിലയിൽ ക്രൈംബ്രാഞ്ചിനു നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാം. നിലവിലെ ഈ അധികാരമാണ് പുതിയ ഉത്തരവിലൂടെ എടുത്ത് കളഞ്ഞതെന്ന വ്യാഖ്യാനമാണ് ഉണ്ടായത്. ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുക്കേണ്ട പ്രധാന കേസുകൾ വരുമ്പോൾ ഇനി ക്രൈംബ്രാഞ്ചിനു കയ്യും കെട്ടി നോക്കിയിരിക്കേണ്ടി വരുമെന്ന അവസ്ഥയും വന്നു.

സോളാർ കേസ് ഇത്തരത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയ കേസായിരുന്നു. ഇനി ഈ രീതിയിൽ കേസ് വന്നാലും മുകളിൽ നിന്നുള്ള അനുമതിക്കായി ക്രൈംബ്രാഞ്ച് സംഘത്തിനു കാത്തിരിക്കേണ്ടി വരും. പൊലീസ് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഉടൻ ക്രൈം ബ്രാഞ്ചിന് കൈമാറണം. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധങ്ങൾ കൈവശം വച്ച കേസും മോഷണ കേസും ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ഉത്തരവിലുണ്ടായിരുന്നു. കേസെടുക്കാൻ സാധിക്കില്ലെന്ന വിമർശനം ശക്തമായതോടെയാണ് സാങ്കേതിക പിഴവാണെന്ന കാരണം പറഞ്ഞ് ഉത്തരവ് പിൻവലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP