Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മാണ കമ്പനി കമ്മീഷൻ നൽകിയത് 3.60 കോടി രൂപ; പണം പങ്കിട്ടെടുത്തത് യുഎഇ കോൺസുലേറ്റിലെ ഉന്നതനായ ഈജിപ്ഷ്യൻ പൗരനും സ്വപ്‌ന സുരേഷും; കോൺസുലേറ്റിലെ വിസ സ്റ്റാംപിങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപയും ലഭിച്ചു; ഒരു കിലോ സ്വർണം കടത്തുമ്പോൾ സ്വപ്‌നയുടെ കമ്മീഷൻ ആയിരം ഡോളർ; റമീസ് സ്വപ്നയെയും സംഘത്തെയും കബളിപ്പിച്ചപ്പോൾ സ്വപ്ന തിരിച്ചും പറ്റിച്ചു; സ്വർണക്കടത്ത് പുറത്താക്കിയത് സംഘാംഗങ്ങൾ തമ്മിലുള്ള അവിശ്വാസവും

ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മാണ കമ്പനി കമ്മീഷൻ നൽകിയത് 3.60 കോടി രൂപ; പണം പങ്കിട്ടെടുത്തത് യുഎഇ കോൺസുലേറ്റിലെ ഉന്നതനായ ഈജിപ്ഷ്യൻ പൗരനും സ്വപ്‌ന സുരേഷും; കോൺസുലേറ്റിലെ വിസ സ്റ്റാംപിങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപയും ലഭിച്ചു; ഒരു കിലോ സ്വർണം കടത്തുമ്പോൾ സ്വപ്‌നയുടെ കമ്മീഷൻ ആയിരം ഡോളർ; റമീസ് സ്വപ്നയെയും സംഘത്തെയും കബളിപ്പിച്ചപ്പോൾ സ്വപ്ന തിരിച്ചും പറ്റിച്ചു; സ്വർണക്കടത്ത് പുറത്താക്കിയത് സംഘാംഗങ്ങൾ തമ്മിലുള്ള അവിശ്വാസവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത് യുഎഇ കോൺസുലേറ്റിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന വിവരങ്ങൾ. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മാണക്കമ്പിനിയിൽ നിന്ന് സ്വപ്നയ്ക്കും കോൺസുലേറ്റിലെ ഉന്നതർക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയാണെന്ന നിർണായക വിവരങ്ങളും പുറത്തുവന്നു. ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിലാണ് വെളിപ്പെട്ടത്. പദ്ധതിക്ക് തുക അനുവദിച്ചത് വഴി യുഎഇ കോൺസുലേറ്റിലെ ഉന്നതനും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനും കമ്മിഷൻ ലഭിച്ചെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി മനോരമ റിപ്പോർട്ടു ചെയ്തു.

കോൺസുലേറ്റിലെ വീസ സ്റ്റാംപിങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്ക് 2019 ൽ 70 ലക്ഷം രൂപ ലഭിച്ചെന്നും എൻഫോഴ്‌സ്‌മെന്റിന് വിവരമുണ്ട്. ഒരു കിലോ സ്വർണം കടത്തുമ്പോൾ ആയിരം ഡോളറായിരുന്നു സ്വപ്നയുടെ കമ്മിഷൻ. പ്രളയദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഫ്‌ളാറ്റ് നിർമ്മിച്ച് നൽകുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി 18 കോടിയുടേതാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്. ഇതിന്റെ ഇരുപത് ശതമാനം അതായത് 3 കോടി 60 ലക്ഷം രൂപ സ്വപ്നയ്ക്കും കോൺസുലേറ്റിലെ ഉന്നതർക്കുമായി ലഭിച്ചു. യുഎഇയിലെ കോൺസുലേറ്റിലെ ഉന്നതനും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനുമായും സ്വപ്ന മൂന്നു കോടി 60 ലക്ഷം പങ്കിട്ടു.

നിർമ്മാണക്കരാർ ഏറ്റെടുക്കാൻ നിർമ്മാണക്കമ്പനിയുമായി ചർച്ച നടത്തിയത് സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണെന്നും എൻഫോഴ്‌സ്‌മെന്റ് സൂചിപ്പിക്കുന്നു. കമ്മിഷനായി ലഭിച്ച പണം മറ്റാർക്കെങ്കിലും പങ്കിട്ടോ എന്നും കമ്പനി മറ്റാർക്കെങ്കിലും കമ്മിഷൻ നൽകിയോ എന്നും വ്യക്തമല്ല. കോൺസുേലറ്റ് വഴി യുഎഇ വീസ സ്റ്റാംപിങ്ങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് 2019 ൽ സ്വപ്ന കമ്മിഷനായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരു കിലോ സ്വർണം കടത്തുന്നതിൽ നിന്ന് സ്വപ്നയുടെ കമ്മിഷൻ 1000 ഡോളറായിരുന്നു. എന്നാൽ കോൺസുലേറ്റിലെ ഉന്നതന് നൽകാൻ എന്ന വ്യാജേന ഇതിന് പുറമേ ഒരു കിലോ സ്വർണത്തിന് 1000 ഡോളർ കൂടി വാങ്ങിയിരുന്നു.

അതേസമയം നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരനായ കെ ടി റമീസിനെ സ്വപ്നയും സന്ദീപും സരിത്തും വഞ്ചിച്ചിരുന്നതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. സ്വർണം കൊണ്ടുവരുന്ന ബാഗേജ് പൊട്ടിച്ചിരുന്നത് സന്ദീപിന്റെ വീട്ടിൽ വച്ച് റമീസിന്റെ ആൾക്കാരായിരുന്നു. കമ്മീഷൻ കുറച്ച് നൽകാനായി കൊണ്ടുവരുന്ന സ്വർണത്തിന്റെ അളവ് പലപ്പോഴും കെ.ടി റമീസ് കുറച്ചാണ് സ്വപ്നയെ അറിച്ചിരുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കൈപ്പറ്റുന്ന സ്വർണം സന്ദീപിന്റെ വീട്ടിൽ വെച്ച് റമീസ് നിയോഗിച്ച ആളുകൾക്ക് മാത്രമേ തുറക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. അതേസമയം നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് യുഎഇ കോൺസുൽ ജനറലിന്റെ പൂർണ അറിവോടെയാണെന്നും, അതിനാൽ അദ്ദേഹത്തിന് കമ്മീഷൻ നൽകണമെന്നുമാണ് സ്വപ്നയും സന്ദീപും സരിത്തും കെ ടി റമീസിനെ അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് റമീസ് സരിത്ത് വഴി നയതന്ത്ര ചാനൽ വഴി സ്വർണം കടത്താൻ സ്വപ്നയെ സമീപിക്കുന്നത്. ജൂലൈയിൽ ഇതിന്റെ ഡമ്മി പരീക്ഷണവും നടത്തി.

യുഎഇ കോൺസുൽ ജനറലുമായി സ്വപ്നയ്ക്ക് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കോൺസുൽ ജനറൽ മറ്റൊരു രാജ്യത്തെ അംബാസഡറായി നിയമിതനാകും എന്ന സൂചന കിട്ടിയപ്പോഴാണ് സ്വപ്ന കോൺസുലേറ്റിൽ നിന്നും രാജിവെക്കുന്നത്. അദ്ദേഹം അംബാസഡറാകുമ്പോൾ, ആ ഓഫീസിൽ ജോലി തരപ്പെടുത്താമെന്നായിരുന്നു സ്വപ്ന വിചാരിച്ചിരുന്നത് എന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

അതിനിടെ സ്വർണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസിൽ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസ്. ലോക്കറിൽ നിന്ന് പിടിച്ചെടുത്തത് ലൈഫ് മിഷൻ പദ്ധതി വഴി ലഭിച്ച കമ്മീഷൻ തുകയാണെന്നും കമ്മീഷൻ വാങ്ങുന്നത് നിയമവിരുദ്ധ നടപടിയല്ലെന്നുമാണ് സ്വപ്നയുടെ വാദം. ഹവാല, ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നിലും തനിക്ക് ബന്ധമില്ലെന്നാണ് സ്വപ്ന വാദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP