Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാമിലേക്ക് ചാടിയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി വായുസേന; എയർ ലിഫ്റ്റിങ്ങ് വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ബിലാസ്പൂർ: കുത്തിയൊലിച്ചൊഴുകുന്ന ഡാമിലേക്ക് ചാടിയയാളെ അതിസാഹികമായി രക്ഷിക്കുന്ന വീഡിയോയാണ ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. ഡാമിലൂടെ കുത്തിയൊലിച്ചൊഴുകുന്ന വെള്ളത്തിനോടുചേർന്നുള്ള മരത്തിൽ പിടിച്ച് 16 മണിക്കൂറാണ് ഇയാൾ രക്ഷാപ്രവർത്തകരെ കാത്തിരുന്നത്. ഒടുവിൽ ഇന്ത്യൻ വ്യോമസേനയുടെ രക്ഷാപ്രവർത്തകരെത്തി ഇയാളെ എയർലിഫ്റ്റിങ് വഴിയാണ് രക്ഷപ്പെടുത്തിയത്.

ഞായറാഴ്ച വൈകീട്ടാണ് 34കാരനായ ഇയാൾ പാലത്തിൽ നിന്ന് താഴേക്ക് ചാടുന്നത്. നീന്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിരവധി പേർ നോക്കി നിൽക്കെയായിരുന്നു ഇയാൾ ഡാമിലേക്ക് ചാടിയത്. ജിതേന്ദ്ര കശ്യപ് എന്നയാളാണ് ചാടിയതെന്ന് പിന്നീട് വ്യക്തമായി. ചത്തീസ്ഗഡിലെ ബിലാസ്പൂരിലെ ഖുട്ടാഘട്ട് ഡാമിലാണ് സംഭവം.

മഴ ശക്തമായതോടെ സംസ്ഥാനത്തും സമീപപ്രദേശങ്ങളിലും നദികളിൽ വെള്ളത്തിന്റെ അളവ് കൂടുതലാണ്. ശബരി നദി നിറഞ്ഞൊഴുകുകയാണ്. ഗോദാവരി നദിക്കുസമീപം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ചത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച അറിയിച്ചത്.

 

His name is Jitendra Kashyap, from Gudhauri village this is how he jumped from the bridge @ndtvindia @ndtv pic.twitter.com/imkKSCkbKS

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP