Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് 1725 പേർക്ക് കോവിഡ്-19; 1131 പേർ രോഗമുക്തി നേടി; 13 മരണങ്ങൾ കൂടി; 1572 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 94 പേരുടെ ഉറവിടം വ്യക്തമല്ല; 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 31 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ; തിരുവനന്തപുരത്ത് 461 പേർക്കും മലപ്പുറത്ത് 306 പേർക്കും രോഗം; ചികിത്സയിലുള്ളത് 15,890 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 30,029; ഇന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകൾ; 21 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 1725 പേർക്ക് കോവിഡ്-19; 1131 പേർ രോഗമുക്തി നേടി; 13 മരണങ്ങൾ കൂടി; 1572 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 94 പേരുടെ ഉറവിടം വ്യക്തമല്ല; 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 31 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ; തിരുവനന്തപുരത്ത് 461 പേർക്കും മലപ്പുറത്ത് 306 പേർക്കും രോഗം; ചികിത്സയിലുള്ളത് 15,890 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 30,029; ഇന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകൾ; 21 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1725 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 306 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 156 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 139 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 137 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 129 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 97 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 89 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 77 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 48 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 46 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂർ പൈസക്കരി സ്വദേശി വർഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രൻ (75), ഓഗസ്റ്റ് 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസർഗോഡ് വോർക്കാടി സ്വദേശിനി അസ്മ (38), ഓഗസ്റ്റ് 10ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ഓഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യൻ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെൽവരാജ് (58), കാസർഗോഡ് ബേക്കൽ സ്വദേശി രമേശൻ (47), ഓഗസ്റ്റ് 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), ഓഗസ്റ്റ് 14 ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ഓഗസ്റ്റ് 16ന് മരണമടഞ്ഞ കാസർഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), ഓഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1572 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 94 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 435 പേർക്കും, മലപ്പുറം ജില്ലയിലെ 285 പേർക്കും, തൃശൂർ ജില്ലയിലെ 144 പേർക്കും, പാലക്കാട് ജില്ലയിലെ 124 പേർക്കും, എറണാകുളം 123 ജില്ലയിലെ പേർക്കും, ആലപ്പുഴ ജില്ലയിലെ 122 പേർക്കും, കാസർഗോഡ് ജില്ലയിലെ 90 പേർക്കും, കോട്ടയം ജില്ലയിലെ 81 പേർക്കും, കണ്ണൂർ ജില്ലയിലെ 61 പേർക്കും, കൊല്ലം ജില്ലയിലെ 45 പേർക്കും, കോഴിക്കോട് ജില്ലയിലെ 33 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, വയനാട് ജില്ലയിലെ 13 പേർക്കും, പത്തനംതിട്ട ജില്ലയിലെ 2 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

31 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, കണ്ണൂർ ജില്ലയിലെ 5, തൃശൂർ, മലപ്പുറം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, എറണാകുളം, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.കണ്ണൂർ ജില്ലയിലെ 2 ഡി.എസ്.സി. ജിവനക്കാർക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിലെ 270 പേരുടേയും, കാസർഗോഡ് ജില്ലയിലെ 170 പേരുടേയും, മലപ്പുറം ജില്ലയിലെ 130 പേരുടേയും, ആലപ്പുഴ ജില്ലയിലെ 110 പേരുടേയും, കൊല്ലം ജില്ലയിലെ 89 പേരുടേയും, കോഴിക്കോട് ജില്ലയിലെ 76 പേരുടേയും, എറണാകുളം ജില്ലയിലെ 63 പേരുടേയും, പാലക്കാട് ജില്ലയിലെ 53 പേരുടേയും, കോട്ടയം ജില്ലയിലെ 46 പേരുടേയും, തൃശൂർ ജില്ലയിലെ 42 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 32 പേരുടേയും, കണ്ണൂർ ജില്ലയിലെ 22 പേരുടേയും, ഇടുക്കി ജില്ലയിലെ 15 പേരുടേയും, വയനാട് ജില്ലയിലെ 13 പേരുടേയും, ഇതോടെ 15,890 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,029 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,029 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,50,332 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,697 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1455 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,150 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 12,05,759 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,49,766 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്മെന്റ് സോൺ വാർഡ് 12, 13), പെരുവമ്പ (12), പുതൂർ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാർഡ് 13), അങ്കമാലി (13 (സബ് വാർഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22) തൃശൂർ ജില്ലയിലെ മേലൂർ (7, 8), മുള്ളൂർക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട് ജില്ലയിലെ പുൽപ്പള്ളി (12), മീനങ്ങാടി (സബ് വാർഡ് 2), തിരുനെല്ലി (8, 9, 11, 12, 14), കണ്ണൂർ ജില്ലയിലെ പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18), കോഴിക്കോട് ജില്ലയിലെ അഴിയൂർ (14), ചേമഞ്ചേരി (4), കോട്ടയം ജില്ലയിലെ പാറത്തോട് (16), മുളക്കുളം (1), തൊടിയൂർ (3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (വാർഡ് 14), മുഹമ്മ (15), ആറാട്ടുപുഴ (12), ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (23), കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കൃഷ്ണപുരം (4), നൂറനാട് (9, 11), പുലിയൂർ (1), താമരക്കുളം (1, 2, 6(സബ് വാർഡ്) , 7, 9), വള്ളിക്കുന്നം (3), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (13), ചൂണ്ടൽ (11), വള്ളത്തോൾ നഗർ (13), കൊല്ലം ജില്ലയിലെ പത്തനാപുരം (12, 14), മൈലം (11, 13, 15, 16), എറണാകുളം ജില്ലയിലെ അയ്യമ്പുഴ (9), കീഴുമാട് (7), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (11), എളവഞ്ചേരി (9, 10, 11), പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ (7), പ്രമാടം (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 571 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP