Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ് ഐ സി ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു

എസ് ഐ സി ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ഇസ്ലാമിക് സെന്റര് ജിദ്ദ സെൻട്രൽ കമ്മിറ്റി 'ഫ്രീഡം സ്‌ക്വയർ' സംഘടിപ്പിച്ചു. സൂം ഓൺലൈൻ വഴി സംഘടിപ്പിച്ച പരിപാടി എസ്. ഐ. സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി ഉത്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി ഇന്ത്യൻ മുസ്ലിംകൾ വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ ഭരണം നടത്തുന്നവർ മുസ്ലിംകളുടെ പൗരത്വം ചോദ്യം ചെയ്യുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു.

നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവ വലിയ ഭീഷണി നേരിടുകയാണെന്നും ഇന്ത്യ രാജ്യം ഇപ്പോൾ ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്കു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എസ്. ഐ. സി സെക്രട്ടറി അബ്ദു റഷീദ് മണിമൂളിക്കു പരിപാടിയിൽ വെച്ച് യാത്രയയപ്പ് നൽകി. എസ് ഐ സി വക ഉപഹാരം സയ്യിദ് ഉബൈദുല്ല തങ്ങൾ സമ്മാനിച്ചു.

അബുബക്കർ ദാരിമി ആലമ്പാടി, എൻ.പി. അബുബക്കർ ഹാജി കൊണ്ടോട്ടി, എം.സി. സുബൈർ ഹുദവി കൊപ്പം, ഉസ്മാൻ എടത്തിൽ, അസീസ് പറപ്പൂർ, കോയ മൂന്നിയൂർ, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

എസ്. ഐ. സി ജനറൽ സെക്രട്ടറി ദിൽഷാദ് കാടാമ്പുഴ സ്വാഗതവും മീഡിയ വിങ് കൺവീനർ അബ്ദുറഹ്മാൻ അയക്കോടൻ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP