Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്മി ഡിജിഗോ അവതരിപ്പിച്ച് ലക്ഷ്മി വിലാസ് ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: ലക്ഷ്മി വിലാസ് ബാങ്ക് തത്സമയം സേവിങ്സ് അക്കൗണ്ട് തുറക്കാൻ ലക്ഷ്മി ഡിജിഗോ എന്നു പേരിൽ ഡിജിറ്റൽ സൗകര്യമൊരുക്കി. സേവിങ്സ് അക്കൗണ്ടിനൊപ്പം ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് സൗകര്യങ്ങൾ ഉൾപ്പെടെ മറ്റു സൗകര്യങ്ങളും ലഭിക്കും.

കോവിഡ്-19ന്റെ ഈ കാലയളവിൽ അക്കൗണ്ട് തുറക്കുകയെന്നതു പ്രയാസകരമാണ്. ശാഖകളിൽ പോകാതെ ഓൺലൈനിൽ അക്കൗണ്ട് തുറക്കാനാണ് ഇടപാടുകാർ ആഗ്രഹിക്കുന്നത്.ഈ പശ്ചാത്തലത്തിലാണ് ലക്ഷ്മി വിലാസ് ബാങ്ക് വെബ്സൈറ്റിലൂടെ തത്സമയം അക്കൗണ്ടു തുറക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ലക്ഷ്മി ഡിജിഗോ അക്കൗണ്ട് ഭാവിയിൽ ബാങ്ക് ശാഖ സന്ദർശിച്ച് പൂർണ അക്കൗണ്ടാക്കി മാറ്റാം. റെഗുലർ അക്കൗണ്ടിൽ ലഭിക്കുന്ന സേവനങ്ങളും ചെക്ക് ബുക്ക്, ഡെബിറ്റ് കാർഡ് തുടങ്ങിയവ നേടുകയും ചെയ്യാം. ലക്ഷ്മി ഡിജിഗോ അക്കൗണ്ട് തുറന്നാലുടൻ ഇടപാടുകാർക്ക് അവരുടെ അക്കൗണ്ട് വഴി ഇടപാടു നടത്തുകയും ചെയ്യാം.

'' ഒരു പ്രയാസവും കൂടാതെ വീട്ടിലിരുന്നു അക്കൗണ്ടു തുറക്കാൻ ഇടപാടുകാരെ പ്രാപ്തരാക്കുവാൻ ഒരു ബാങ്കെന്ന നിലയിൽ ഡിജിറ്റൽ സൊലൂഷൻ ലഭ്യമാക്കുവാൻ ഞങ്ങൾ പ്രയത്നിച്ചു വരികയായിരുന്നു. എല്ലാ ഇടപാടുകാരും സുരക്ഷിതരാണെന്നു ഉറപ്പുവരുകയും വിരൽത്തുമ്പിൽ എല്ലാം സേവനവും ലഭ്യമാക്കുകയും ചെയ്യുക ഞങ്ങളുടെ കടമയാണ്.', എൽവിബിയുടെ ഇടക്കാല മാനേജിങ് ഡയറക്ടറും സിഇഒയുമായ എസ്. സുന്ദർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP