Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അണുകാവ്യങ്ങൾ ആയിരം കടന്നു, ചരിത്രം രചിച്ച് സോഹൻ റോയ്

അണുകാവ്യങ്ങൾ ആയിരം കടന്നു, ചരിത്രം രചിച്ച് സോഹൻ റോയ്

സ്വന്തം ലേഖകൻ

ആയിരം അണുകവിതകൾ തുടർച്ചയായി എഴുതി, മലയാള കാവ്യ ചരിത്രത്തിൽ പുതിയൊരു ഏട് എഴുതിച്ചേർത്തിരിക്കുകയാണ് അദ്ദേഹം. രണ്ടായിരത്തിപ്പതിനെട്ട് ജനുവരിയിൽ തുടക്കംകുറിച്ച അദ്ദേഹത്തിന്റെ ദൈനം ദിന അണുകാവ്യ രചനാസപര്യ, ഓഗസ്റ്റ് ഒൻപതിന് ആയിരം എണ്ണം തികഞ്ഞു. അന്ന് വൈകുന്നേരം ആറരയ്ക്ക്, 'അണുകാവ്യവല്ലിയിൽ ആയിരം പുഷ്പങ്ങൾ ' എന്ന് നാമകരണം ചെയ്ത വെബ്ബിനാറിലൂടെയാണ് അദ്ദേഹത്തിന്റെ ആയിരാമത്തെ കവിതയുടെ പ്രകാശനച്ചടങ്ങുകൾ സംഘടിപ്പി ച്ചത്. സോഹൻ റോയിയുടെ ഫേസ്‌ബുക്ക് പേജിലൂടെ ഇത് ലൈവായി സംപ്രേഷണം ചെയ്തു.

അനീതിയായ് തനിക്ക് തോന്നുന്നതിനെ വിമർശിക്കുകയാണ് താൻ കവിതകളിലൂടെ ചെയ്യുന്നതെന്നും ആരൊക്കെ എതിർത്താലും സാമൂഹിക നീതിയുടെ വഴിയിലൂടെ ഇനിയും മുന്നോട്ടുപോകുമെന്നും പ്രശസ്ത കവി സോഹൻ റോയ്. 'സഹസ്ര ഗർജ്ജനം' എന്ന തന്റെ ആയിരാമത്തെ കവിതയുടെ പ്രകാശനച്ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമായ വിവിധ പ്രശ്‌നങ്ങൾക്കും അനീതികൾക്കുമെതിരെ തക്കസമയത്ത് പ്രതികരിക്കാതെ ഇരിക്കുന്ന സാംസ്‌കാരിക നായകന്മാരുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ആവശ്യമില്ലാത്ത സമയത്ത് വിമർശനം അഴിച്ചുവിടുകയും ആവശ്യമുള്ള സമയത്ത് മൗനം പാലിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയല്ല. അതോടൊപ്പം, 'എഫിസം' എന്ന പദ്ധതിയുടെ ഭാഗമായി, പുതിയ തലമുറയ്ക്ക് അവരുടെ കാവ്യ സൃഷ്ടികൾ പങ്കു വയ്ക്കുവാൻ സഹായകമായ രീതിയിൽ 'പോയട്രോൾ ' എന്ന മൊബൈൽ ആപ്ലിക്കേഷൻ നവീകരിക്കുമെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

കവിതാ രൂപത്തിൽ ഉള്ള വരികൾ, സംഗീതം ചെയ്യിപ്പിച്ചെടൂത്ത്, ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോൾത്തന്നെ വീഡിയോരൂപത്തിലാക്കിയാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം കവിതകൾ പങ്കു വെച്ചിരുന്നത്. കഴിഞ്ഞ രണ്ടരവർഷക്കാലമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ, അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചു പോന്നിരുന്ന 'അണുകാവ്യം ' എന്ന് പേരിട്ട നാലുവരിക്കവിതകളാണ് ഇപ്പോൾ ആയിരം എണ്ണം തികഞ്ഞിരിക്കുന്നത്. ഈ 'അണുകാവ്യ' വീഡിയോകളിലൂടെ കണ്ണോടിച്ചാൽ കഴിഞ്ഞ ആയിരത്തോളം ദിവസങ്ങളിലുണ്ടായ പ്രധാന സംഭവങ്ങൾ ഒന്നൊന്നായി ആർക്കും ഓർത്തെടുക്കാൻ സാധിക്കും എന്ന ഒരു വലിയ പ്രത്യേകത കൂടി ഇതിനുണ്ട്.

ലളിതാംബിക അന്തർജ്ജനം പുരസ്‌കാര ജേതാവ് കൂടിയായ സോഹൻ റോയ്, ആദ്യകാലത്തെഴുതിയ നൂറ്റി ഇരുപത്തിയഞ്ച് കവിതകൾ ഡിസി ബുക്‌സ് 'അണുകാവ്യം' എന്ന പേരിൽ ഇവ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയുണ്ടായി . പിന്നീട് അറുനൂറ്റിയൊന്ന് കവിതകൾ പൂർത്തിയായപ്പോൾ, അവ 'അണുമഹാകാവ്യം' എന്ന പേരിൽ, ഒരു പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു. രണ്ടായിരത്തിപ്പത്തൊൻപതിലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും, തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലുമായിരുന്നു പ്രകാശനച്ചടങ്ങുകൾ. സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പ്രകാശനച്ചടങ്ങിൽ വച്ച് , പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയാണ് സോഹൻ റോയ് രചിച്ച 'അണുമഹാകാവ്യം ' എന്ന ഈ പുസ്തകം സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങിയത്.

സലിം കുമാർ സംവിധാനം ചെയ്ത കറുത്ത യഹൂദൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് സോഹൻ റോയിയുടെ വരികൾക്ക് സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചു വരുന്നത്.

ആയിരാമത്തെ കവിത 'സഹസ്ര ഗർജ്ജനം' -https://youtu.be/cEhBsHCq7XE

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP