Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാ. ഡോ. എം. കെ തോമസ് അന്തരിച്ചു

ഫാ. ഡോ. എം. കെ തോമസ് അന്തരിച്ചു

സ്വന്തം ലേഖകൻ

മലങ്കര ഓർത്തോഡോക്‌സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും പത്തനംതിട്ട ബേസിൽ ദയറാ അംഗവുമായ ബഹു. ഡോ. എം. കെ തോമസ് അച്ചൻ (തമ്പിയച്ചൻ-90) വാർദ്ധക്യസഹജമായ അസുഖം മൂലം പരുമല സെന്റ് ഗ്രീഗോറിയോസ് ഹോസ്പിറ്റലിൽ ഞായറാഴ്ച രാവിലെ 7.15 -ന് നിര്യാതനായി. ചെങ്ങന്നൂർ പുത്തൻകാവ് അയിരൂക്കുഴിൽ മലയിൽ മേലത്തേതിൽ എം. കെ കൊരുത്, റേച്ചൽ കൊരുത് ദമ്പതികളുടെ സീമന്തപുത്രനായി 1931 ജനുവരി 26 ജനിച്ചു. കെ. തോമസ് (ഹൂസ്റ്റൺ) എം.കെ ജോർജ്ജ് (റാലെ, നോർത്ത് കരോലിന) എന്നിവർ സഹോദരങ്ങളാണ്.

1994 - മുതൽ ദീർഘകാലം ഷിക്കാഗോ എൽമെസ്റ്റ് (ഓക്പാർക്ക്) സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്‌സ് ദേവാലയത്തിലെ വികാരിയായിരുന്ന എം.കെ തോമസ് അച്ചൻ പിന്നീട് നോർത്ത് കരോലിന റാലെ മാർ ഗ്രിഗോറിയോസ് ഓർത്തോഡോക്‌സ് ദേവാലയത്തിന്റെ സ്ഥാപകവികാരിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ചെങ്ങന്നൂരിലുള്ള ഭവനത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അന്ത്യം. പുത്തൻകാവിൽ കുച്ചുതിരുമേനിയുടെ വാത്സല്യ ശിഷ്യത്വത്തിലൂടെയും, തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ ദാനിയേൽ മാർ പീലക്‌സീനോസ് മെത്രാപ്പൊലീത്തയുടെ പരിപാലനത്തിലൂടെയും വളർന്നുവന്ന ബഹു.തോമസ് 1957 -ൽ ഭാഗ്യസ്മരണാർഹനായ ഔഗേൻ മാർ തീമോത്തിയോസ് മെത്രാപ്പൊലീത്തയിൽ നിന്നും ശെമ്മാശപട്ടവും, 1966-ൽ ദാനിയേൽ മാർ പീലക്‌സീനോസ് മെത്രാപ്പൊലീത്തയിൽ നിന്നും വൈദീക പട്ടവും സ്വീകരിച്ചു. പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രൽ ഇടവക അംഗമായ തോമസ് അച്ചൻ 1952 -ൽ കേരള സർവ്വകലാശാലയിൽ നിന്നും BA -യും അമേരിക്കയിലെ ട്യുൽസ സർവ്വകലാശാലയിൽ നിന്നും MA -യും ഇൻഗ്ലീഷ് എഡുക്കേഷൻ ഡോക്ടറേറ്റും നേടി. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായും കിഴവള്ളൂർ സെന്റ് ജോർജ്ജ് മിഡിൽ സ്‌കൂളിൽ പ്രധാനഅദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചു. തുമ്പമൺ ഭദ്രാസന ഓർത്തോഡോക്‌സ് യൂത്ത് മൂവ്‌മെന്റ് മൂവ്‌മെന്റ് സെക്രട്ടറിയായും, അമേരിക്കയിലെ മോർഹെഡ് യുണിവേഴ്‌സിറ്റിയിൽ 1964 മുതൽ 1994 വരെ ഇംഗ്ലീഷ് വിഭാഗത്തിന്റെ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലൂയിസ്വിൽ, സെൻസിനാറ്റി, കൊളംബസ്, റാലെ, ഒർലാണ്ടോ എന്നീ ഇടവകകളുടെ സ്ഥാപകവികാരിയാണ്.

ബഹു.തോമസ് അച്ചന്റെ ദേഹവിയോഗത്തിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പൊലീത്ത, അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളാവോസ് മെത്രാപ്പൊലീത്ത, അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത, അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, അഭിവന്ദ്യ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത എന്നിവർ അനുശോചനം രേഖപ്പെടുത്തി.

സംസ്‌കാര ശുശ്രൂഷകൾ പത്തനംതിട്ട ബേസിൽ ദയറായിൽ പിന്നീട് നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP