Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരക്ക് കയറ്റുമതിയിൽ കേരളത്തിന് അനന്തസാധ്യതകൾ: എക്‌സിം ബാങ്ക് പഠനം; ചരക്ക് കയറ്റുമതിയിൽ 6.7 ബില്യൺ ഡോളറിന്റെ ഉപയോഗിക്കപ്പെടാത്ത സാധ്യതകളുണ്ട്

സ്വന്തം ലേഖകൻ

എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്സിം ബാങ്ക്) പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 2018-19ൽ കേരളത്തിൽ നിന്നുള്ള ചരക്ക് കയറ്റുമതി 9.8 ബില്യൺ യുഎസ് ഡോളറിന്റേതായിരുന്നു. സംസ്ഥാനത്തു നിന്നുള്ള കയറ്റുമതി കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, 6.7 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതി സാധ്യതകൾ ഇനിയും ഉപയോഗിക്കപ്പെട്ടിട്ടില്ല. ഈ സാധ്യത തിരിച്ചറിയുന്നതുവഴി സംസ്ഥാനത്തു നിന്നുള്ള ചരക്ക് കയറ്റുമതി ഏകദേശം 16.5 ബില്യൺ യുഎസ് ഡോളറായി ഉയരും. അനുകൂലമായ നയങ്ങളും കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ പരിശ്രമവും ഉപയോഗിക്കാൻ കഴിഞ്ഞാൽ 2024-25 ഓടെ 54.7 ബില്യൺ യുഎസ് ഡോളർ കയറ്റുമതി വരുമാനം നേടുന്ന സംസ്ഥാനമായി കേരളത്തിന് വളരാൻ കഴിയും.

കയറ്റുമതി സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും, കേരളത്തിന്റെ ഒളിഞ്ഞിരിക്കുന്ന സാധ്യതകൾ മനസിലാക്കുന്നതിനും ഉയർന്ന കയറ്റുമതി വളർച്ച കൈവരിക്കുന്നതിനായി പ്രധാന കയറ്റുമതി തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനുമായി എക്സിം ബാങ്ക് 14 ഓഗസ്റ്റ് 2020 ന് 'കേരളത്തിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സാധ്യത' എന്ന വിഷയത്തിൽ ഒരു സംവേദനാത്മക വെബിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ എഴുപതിലധികം പേർ പങ്കെടുത്തു. കേരള സർക്കാർ, എക്‌സിം ബാങ്ക് എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP