Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരട്ട ലൈസൻസുള്ളവർക്ക് പിഴയടച്ച് ഒന്നാക്കാം; അവസരമൊരുക്കി മോട്ടോർ വാഹനവകുപ്പിന്റെ സാരഥി ആപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ഒന്നിലധികം ഡ്രൈവിങ് ലൈസൻസുള്ളവർക്ക് പിഴയടച്ച് ലൈസൻസ് ഒന്നാക്കാം. ഡ്രൈവിങ് ലൈസൻസ് ശൃംഖലയായ 'സാരഥി'യിലാണ് ഈ സൗകര്യമുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ ലൈസൻസ് എടുത്തവർക്ക് സംസ്ഥാനത്തും ലൈസൻസുണ്ടെങ്കിൽ കൂട്ടിച്ചേർക്കാം. ഇവിടെയും ഒന്നിലധികം ഡ്രൈവിങ് ലൈസൻസുണ്ടെങ്കിൽ ഒന്നാക്കാം. രണ്ടുലൈസൻസിനും സാധുത ഉണ്ടായിരിക്കണം. 460 രൂപയാണ് ഫീസ്. ലൈസൻസുകളും മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി അപേക്ഷിക്കണം.

വ്യാജന് സാധ്യതയുള്ളതിനാൽ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസുകൾ മുമ്പ് സംസ്ഥാനത്തേക്ക് മാറ്റാൻ അനുവദിച്ചിരുന്നില്ല. അതിനാൽ പലരും ഇതരസംസ്ഥാന ലൈസൻസുകൾ ഉപേക്ഷിക്കുകയും നാട്ടിൽ പുതിയ ലൈസൻസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉപേക്ഷിച്ചതിൽ അധികവും ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ലൈസൻസുകളാണ്. ഇവ തിരിച്ചെടുക്കാനുള്ള അവസരമാണിപ്പോഴുള്ളത്. ഇതോടെ സംസ്ഥാനത്ത് ഹെവി ലൈസൻസില്ലാത്തയാൾക്ക് അസമിലെ ഹെവി ലൈസൻസുണ്ടെങ്കിൽ ഇവിടേക്ക് മാറ്റാം.

സംസ്ഥാനത്തിനുള്ളിൽത്തന്നെ ഒന്നിലധികം ലൈസൻസ് എടുത്തവരുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി ലൈസൻസുകൾ റദ്ദാക്കുമ്പോഴാണ് പലരും താത്കാലിക മേൽവിലാസം നൽകി മറ്റു ജില്ലകളിൽനിന്ന് പുതിയ ലൈസൻസ് എടുക്കാറ്്. ഇത്തരം ഇരട്ട ലൈസൻസുകൾ 'സാരഥി' കണ്ടെത്തി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവർക്കും പിഴനൽകി നടപടി ഒഴിവാക്കാം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP