Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ കൊറോണ കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി; ആന്റണി പെരുമ്പാവൂർ അധ്യക്ഷനായ സംഘടനയ്‌ക്കെതിരെ പരിഹാസവുമായി ആഷിഖ് അബുവും ആഷിഖ് ഇസ്മാനും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിനിമകളുടെ ഒ.ടി.ടി റിലീസ് വിലക്കിയ തിയേറ്റർ സംഘടന ഫിയോക്കിന്റെ നടപടിയ്‌ക്കെതിരെ സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയതിന് പിന്നാലെ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ. ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണെന്നാണ് ആഷിഖ് അബു പ്രതികരിച്ചിരുന്നത്. ആന്റണി പെരുമ്പാവൂരാണ് ഫിയോക്കിന്റെ അദ്ധ്യക്ഷൻ.

ഈ കൊറോണ കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി എന്നാണ് ആഷിഖ് ഉസ്മാന്റെ പ്രതികരണം. സിനിമകളുടെ ഒ.ടി.ടി റിലീസ് വിലക്കിയ തിയേറ്റർ സംഘടന ഫിയോക്കിന്റെ പ്രസ്താവന ഷെയർ ചെയ്താണ് ആഷിഖ് ഉസ്മാന്റെ പ്രതികരണം.

ആഷിഖ് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ് എന്ന ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വീണ നന്ദകുമാർ, സുധി കോപ്പ, ഗോഗുലൻ, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യം ചിത്രീകരണം പൂർത്തിയാക്കിയ മലയാള സിനിമയാണ് ലവ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സിനിമകളുടെ ഒ.ടി.ടി റിലീസ് വിലക്കിയ ഫിയോക്ക് ആന്റോ ജോസഫ് നിർമ്മിക്കുന്ന കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ഒ.ടി.ടി റിലീസിന് അനുമതി നൽകിയിട്ടുണ്ട്.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ തന്റെ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റോ ജോസഫ് മലയാള സിനിമാ സംഘടനകൾക്ക് കത്ത് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP