Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത ജോലി ഭാരവും തുച്ഛമായ പ്രതിഫലവും ആയിരുന്നു; ഞാനത് കാര്യമാക്കിയില്ല; എനിക്ക് ധോണിക്കൊപ്പം ജോലി ചെയ്യാൻ സാധിക്കുമല്ലോ എന്നത് ഭാഗ്യം; ധോണിയെ കാണാനായി അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത ഓർമ പങ്കുവച്ച് രൺവീർ സിങ്

മറുനാടൻ ഡെസ്‌ക്‌

മുബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ് ധോനിയുടെ വിരമിക്കലിൽ രാജ്യമെമ്പാടുമുള്ള ആരാധകർ വലിയ നിരാശയാണ് പ്രകടിപ്പിച്ചത്. ഇപ്പോൾ ധോനിയുടെ വിരമിക്കലിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധോനിയുടെ വലിയ ആരാധകനായ ബോളിവുഡ് നടൻ രൺവീർ സിങ്. തന്റെ 22ാം വയസ്സിൽ ധോനിയെ കണ്ടപ്പോഴെടുത്ത ചിത്രങ്ങളാണ് രൺവീർ സിം?ഗ് പങ്കു വെച്ചിരിക്കുന്നത്.

രൺവീർ സിങ് ഈ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഈ സമയത്തെ ഒരു പരസ്യ ചിത്രത്തിൽ ധോനിക്കൊപ്പം പ്രവർത്തിക്കുന്ന വേളയിലാണ് ഈ ചിത്രമെടുത്തത്. തനിക്ക് അവിടെ വലിയ ജോലി ഭാരവും എന്നാൽ കുറഞ്ഞ ശമ്പളവുമായിരുന്നെന്ന് രൺവീർ സിം?ഗ് പറയുന്നു. എന്നാൽ ധോനിയുടെ സാന്നിധ്യത്തിൽ നിൽക്കാൻ വേണ്ടി മാത്രം ഇതൊന്നും താൻ ?ഗൗനിച്ചില്ലെന്നാണ് രൺവീർ സിം?ഗ് ഇൻസ്റ്റ?ഗ്രാമിൽ കുറിച്ചിരിക്കുന്നത്.

എനിക്ക് അമിത ജോലി ഭാരവും തുച്ഛമായ പ്രതിഫലവും ആയിരുന്നു. പക്ഷെ ഞാനത് കാര്യമാക്കിയില്ല. എനിക്ക് അദ്ദേഹത്തിന്റെ ( ധോനിയുടെ) സാന്നിധ്യത്തിൽ നിന്നാൽ മാത്രം മതിയായിരുന്നു. എനിക്കാ സമയത്ത് പരിക്ക് പറ്റിയിരുന്നു. പക്ഷെ ഞാൻ വേദനയോടെ തന്നെ ജോലി ചെയ്തു. എന്റെ അധ്വാനത്തിന് ഫലം കിട്ടുമെന്നും എം.എസ് ധോനിയെ കാണാനും പറ്റിയാൽ ഒരു ഫോട്ടോ എടുക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിച്ചു. അവസാനം ഞാനദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അമ്പരുന്നു. അദ്ദേഹം വളരെ താഴ്മയുള്ളവനും ദയയുടെ പ്രഭാവലയം ഉള്ളയാളുമായിരുന്നു. അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും കൂടുതൽ ശക്തമായി.

 

      View this post on Instagram

This little gem of a photo is one of my prized possessions. It was taken around the year 2007/08 at ND Studio in Karjat. I was about 22 years old, working as an assistant director. I took up this particular job only because the ad film featured the one & only MS Dhoni. I was overworked and underpaid, but I didn’t care- I just wanted to be in His presence. I was even injured at the time, but I worked through the pain in the hope that as a reward for my sincere efforts, I would be granted a chance to briefly meet MSD and maybe get a photo with him. When I finally met him, I was completely awestruck. He was so humble, so down-to-earth, full of grace and exuded an unmistakable aura of kindness. My love, respect and reverence for him grew even stronger. After I did my first movie, Sapna (who was our common hairstylist at the time) called me one day and said ‘hey I know you’re a massive MSD fan, he’s shooting at Mehboob studio, come & meet him if you’d like’. Man-oh-man! I just dropped everything and rushed to the studio to meet him! He was jovial and warm and praised my performance in BBB. We hung out, I had my cap and jersey signed by him, like a true fanboy. That day, I felt like I was walking on the clouds! Since then, every time that I have the good fortune of meeting him, I am left energised and enthused, as if a big brother has blessed me with energy and motivation to go out and be the best that I can be.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP