Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ശിഹാബ് തങ്ങൾ അനുസ്മരണവും: പ്രതിസന്ധി കാലത്തും ജീവരക്തം നൽകി ബഹ്‌റൈൻ കെഎംസിസി

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ശിഹാബ് തങ്ങൾ അനുസ്മരണവും: പ്രതിസന്ധി കാലത്തും ജീവരക്തം നൽകി ബഹ്‌റൈൻ കെഎംസിസി

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈൻ കെഎംസിസി ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് 'ജീവ സ്പർശം' 33-ാമത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ പ്രോട്ടോകോൾ പ്രകാരം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ നടന്ന രക്തദാന ക്യാമ്പിൽ 170 ഓളം പേർ പങ്കെടുത്തു. പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന കെഎംസിസി 'ജീവ സപർശം' രക്തദാനത്തിലൂടെ ഇതുവരെ 4800 ൽ പരം ആളുകൾ രക്തം നൽകി കഴിഞ്ഞു.

രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ, സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കെ പി, സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ടിപ്‌ടോപ് ഉസ്മാൻ, കരീം കുളമുള്ളതിൽ ,ഒഐസിസി നേതാവ് സൽമാനുൽ ഫാരിസ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു .സ്വദേശികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതകൾ അടക്കം രക്തം ദാനം ചെയ്തു. സംസ്ഥാന സെക്രെട്ടറി യും ജീവസ്പർശം ചെയർമാനുമായ എ പി ഫൈസൽ, ജനറൽ കൺവീനർ റഷീദ് ആറ്റൂർ, രെജിസ്‌ട്രേഷൻ കൺവീനർ അലി അക്‌ബർ മലപ്പുറം, കോ ഓർഡിനേറ്റർ ഹാരിസ് തൃത്താല, മുനീർ ഒഞ്ചിയം ,റിയാസ് ഓമാനൂർ,ശിഹാബ് പ്ലസ്, ഹുസൈൻ മക്കിയാട്, സിദ്ദീഖ് കണ്ണൂർ, ലത്തീഫ് കണ്ണൂർ, റഫീഖ് ഫാഷൻ, റഫീഖ് നാദാപുരം, എസ് കെ നാസർ,കാസിം നൊച്ചാട്, ഇല്യാസ് വളപട്ടണം, ഹുസൈൻ കാസർകോട്, മൊയ്തീൻ പേരാമ്പ്ര, മാസിൽ പട്ടാമ്പി, നൗഷാദ് പുതുനഗരം, സമീർ കെ, , അഷ്‌റഫ് മഞ്ചേശ്വരം, മുനീർ, ഉമ്മർ മലപ്പുറം, കോറോത്ത് ശരീഫ്, ഇസ്ഹാഖ് വില്യാപ്പള്ളി , റിയാസ് സനാബീസ്, ആഷിക് പാലക്കാട്, മഹ്മൂദ് പെരിങ്ങത്തൂർ, അസീസ് സിത്ര, സലീക് ജിദാലി, റഷീദ് ജിദാലി, റിയാസ് കാസർകോട്, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ടിടി അബ്ദുള്ള മൊകേരി, ഷറഫുദ്ദീൻ മാരായമംഗലം, റൗഫ് കണ്ണൂർ, നൗഷാദ് മുനീർ പാണ്ടിക്കാട്, മഹറൂഫ് മലപ്പുറം, അബ്ദുൽ കരീം, മുജീബ് റഹ്മാൻ, അബ്ദുൽ അസീസ്, അസീസ് മുയിപ്പോത്ത്, ഇല്യാസ് ഹമദ് ടൗൺ, നൂറുദ്ദീൻ കെ പി ,നിസാമുദ്ധീന്മാരായമംഗലം, ഖാദർ പൊവ്വൽ ആഷിക് തോടന്നൂർ ,ഇല്യാസ് അൻവർ സാലിഹ് വാവാട്, അഭീഷ് മാസ്റ്റർ, ജാഫർസാദിക്ക് തങ്ങൾ, ഹുസൈൻ കണ്ണൂർ, ഗഫൂർഒഞ്ചിയം ,തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP