Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷദ്വീപിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ആന്ത്രോത്തിലെ ജൂനിയർ ബേസിക് സ്‌കൂൾ മേച്ചേരി മൈതാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ സബ് ഡിവിഷണൽ ഓഫിസർ എ.പി. ആറ്റക്കോയ മുഖ്യാതിഥി ആയിരുന്നു. ഫീൽഡ് ഔട്ട്‌റീച് ബ്യുറോ എഫ് പി ഒ ഡോ. എം. എ . ജലീലും സംബന്ധിച്ചു. ഫീൽഡ് ഔട്ട്‌റീച് ബ്യുറോയുടെ ആഭിമുഖ്യത്തിൽ ആന്ത്രോത്തിലെ സഹകരണ മാർക്കറ്റിങ് സൊസൈറ്റി പരിസരത്തു് നടന്ന ചടങ്ങിൽ ബോർഡ് പ്രസിഡന്റ് അബ്ദുൽ നാസർ, സെക്രട്ടറി എം. എ. ആസാദ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പുരുഷന്മാർക്കായി വടംവലി മത്സരം, വനിതകൾക്കായി തൊപ്പി കൈമാറൽ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP