Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സഹോദരൻ മാത്രമല്ല അടുത്ത സുഹൃത്തു കൂടി; നികത്താനാവാത്ത നഷ്ടമാണ് ഈ മരണമെങ്കിലും വീണ്ടും ഞങ്ങൾ കണ്ടുമുട്ടും. അവന്റെ ഓർമകൾ എന്റെ ഹൃയത്തിലെന്നുമുണ്ടാകും; സഹോദരന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ട്രംപ്

മറുനാടൻ ഡെസ്‌ക്‌

ബെഡ്മിൻസ്റ്റർ: ഇളയസഹോദരൻ റോബർട്ട് ട്രംപ് ശനിയാഴ്ച രാത്രി അന്തരിച്ചതായി യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹോദരനെ വെള്ളിയാഴ്ച ട്രംപ് സന്ദർശിച്ചിരുന്നു.

'സഹോദരൻ മാത്രമല്ല അടുത്ത സുഹൃത്തു കൂടിയായ റോബർട്ട് മരിച്ച വിവരം അത്യധികം വ്യസനത്തോടെ അറിയിക്കുന്നു, നികത്താനാവാത്ത നഷ്ടമാണ് ഈ മരണമെങ്കിലും വീണ്ടും ഞങ്ങൾ കണ്ടുമുട്ടും. അവന്റെ ഓർമകൾ എന്റെ ഹൃയത്തിലെന്നുമുണ്ടാകും. നിന്നെ അത്യധികം സ്നേഹിക്കുന്നു റോബർട്ട്, നിത്യശാന്തി നേരുന്നു', ട്രംപ് കുറിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണപരിപാടികളുടെ തിരക്കുകളിലാണെങ്കിലും സംസ്‌കാരച്ചടങ്ങിൽ ട്രംപ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൊണാൾഡ് ട്രംപിനേക്കാൻ രണ്ടു വയസിനിളയതാണ് 72 കാരനായ റോബർട്ട് ട്രംപ്. ബിസിനസ് എക്സിക്യൂട്ടീവും റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായിരുന്നു റോബർട്ട്. റോബർട്ടിന്റെ രോഗവിവരവും മരണകാരണവും പുറത്തു വിട്ടിട്ടില്ല. ജൂൺ മാസത്തിൽ ഒരാഴ്ചയോളം ന്യൂയോർക്കിലെ മൗണ്ട് സിനായ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ റോബർട്ട് ട്രംപ് ചികിത്സയിൽ കഴിഞ്ഞിരുന്നതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേ മാസത്തിൽ പ്രസിഡന്റിന്റെ മരുമകൾ മേരി ട്രംപ് പ്രസിദ്ധീകരിക്കാനുദ്ദേശിച്ചിരുന്ന പുസ്തകത്തിനെതിരെ റോബർട്ട് സ്റ്റേ നടപടി കരസ്ഥമാക്കിയിരുന്നു. പ്രസിഡന്റിനെയും കുടുംബത്തേയും അപപമാനിക്കുന്ന തരത്തിലുള്ള പുസ്തകമാണെന്ന പ്രചാരണത്തെ തുടർന്നായിരുന്നു റോബർട്ട് ഇതിന് മുതിർന്നത്. എന്നാൽ ന്യൂയോർക്കിലെ സ്റ്റേറ്റ് സുപ്രീംകോടതി ജഡ്ജി പിന്നീട് പുസ്തകം പ്രസിദ്ധീകരിക്കുന്ന സ്റ്റേ ഒഴിവാക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP