Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിങ്ങൾക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി; നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാൻ തിരഞ്ഞെടുക്കുന്നു; ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്'; ധോണിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു സുരേഷ് റെയ്‌നയും; ഐപിഎല്ലിലെ വിന്നിങ് കൂട്ടുകെട്ട് ഇനി ഒരുമിക്കുക ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി

'നിങ്ങൾക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി; നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാൻ തിരഞ്ഞെടുക്കുന്നു; ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്'; ധോണിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു സുരേഷ് റെയ്‌നയും; ഐപിഎല്ലിലെ വിന്നിങ് കൂട്ടുകെട്ട് ഇനി ഒരുമിക്കുക ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ മിനിറ്റുകൾക്കകം സഹതാരമായ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്നയുടേയും വിരമിക്കൽ പ്രഖ്യാപനം. 'നിങ്ങൾക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി, നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാൻ തിരഞ്ഞെടുക്കുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്', എന്നായിരുന്നു റെയ്‌നയുടെ ഇൻസ്റ്റഗ്രാം വിഡിയോയിലെ സന്ദേശം.

അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ ധോനിയും റെയ്‌നയും ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധോണിയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുപ്പത്തിമൂന്നുകാരനായ റെയ്‌നയുടെ വിരമിക്കൽ പ്രഖ്യാപനം. 2005ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ ഇന്ത്യയ്ക്കായി അരങ്ങേറിയ റെയ്‌ന, 2018ലാണ് ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന കരിയറിനാണ് ധോണിക്കൊപ്പം റെയ്‌നയും തിരശ്ശീലയിട്ടത്. ഇന്ത്യൻ ക്രിക്കറ്റിൽ റെയ്ഡനുടെ ഗോഡ്ഫാദർ ധോണി തന്നെയായിരുന്നു.

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാംപിനായി ചെന്നൈയിലാണ് റെയ്‌ന. വെള്ളിയാഴ്ചയാണ് ധോണി ഉൾപ്പെടെയുള്ളവർക്കൊപ്പം ക്യാംപിനായി റെയ്‌നയും എത്തിയത്. ചെന്നൈയിൽ സഹതാരങ്ങളായ മഹേന്ദ്രസിങ് ധോണി, അമ്പാട്ടി റായുഡു, കേദാർ ജാദവ്, കരൺ ശർമ എന്നിവർക്കൊപ്പമുള്ള ചിത്രവും റെയ്‌ന പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് റെയ്‌ന. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി അഞ്ചു വർഷങ്ങൾക്കുശേഷമായിരുന്നു റെയ്‌നയുടെ ടെസ്റ്റ് അരങ്ങേറ്റം. 2010 ജൂലൈയിൽ കൊളംബോയിലായിരുന്നു ഇത്. 2015 ജനുവരിയിൽ ഓസ്‌ട്രേലിയയ്ക്കെതിരെ സിഡ്‌നിയിലായിരുന്നു അവസാന ടെസ്റ്റ്. ഇതിനിടെ 18 ടെസ്റ്റുകളിൽനിന്ന് 26.48 ശരാശരിയിൽ 768 റൺസ് നേടി. ഇതിൽ ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 120 റൺസാണ് ഉയർന്ന സ്‌കോർ. 13 വിക്കറ്റുകളും സ്വന്തമാക്കി.

2005 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ ധാംബുള്ളയിൽ ഏകദിന അരങ്ങേറ്റം കുറിച്ച റെയ്‌ന, 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2018 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ലീഡ്‌സിലായിരുന്നു അവസാന ഏകദിനം. 226 ഏകദിനങ്ങളിൽനിന്ന് 35.31 ശരാശരിയിൽ 5615 റൺസ് നേടി. ഇതിൽ അഞ്ച് സെഞ്ചുറികളും 36 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 116 റൺസാണ് ഉയർന്ന സ്‌കോർ. ഇത്രയും മത്സരങ്ങളിൽനിന്ന് 36 വിക്കറ്റും വീഴ്‌ത്തി.

2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനാസ്ബർഗിലായിരുന്നു ട്വന്റി20 അരങ്ങേറ്റം. 2018 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിൽ അവസാന മത്സരം കളിച്ചു. ഇതിനിടെ 78 ട്വന്റി20 മത്സരങ്ങളിൽനിന്ന് 29.18 ശരാശരിയിൽ 1605 റൺസ് നേടി. ഇതിൽ ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഉൾപ്പെടുന്നു. 13 വിക്കറ്റുകളും റെയ്‌നയുടെ പേരിലുണ്ട്. റെയ്‌ന- ധോണു കൂട്ടുകെട്ട് ചെന്നൈ സൂപ്പർ കിങ്‌സിനെ നിരവധി വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP