Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഉത്സവം; നാളെ കൊടിയേറും

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഉത്സവം; നാളെ കൊടിയേറും

സ്വന്തം ലേഖകൻ

മള്ളിയൂർ: മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷത്തിന് നാളെ കൊടിയേറും. 22-നാണ് വിനായക ചതുർഥി. 23-ന് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

16-ന് രാവിലെ 10.30-ന് കൊടിയേറ്റിന് തന്ത്രി മനയത്താറ്റ് ഇല്ലത്ത് ആര്യൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സംഗീതസദസ്സ്. 17 മുതൽ 21 വരെ രാവിലെ എട്ടിന് കാഴ്ചശ്രീബലി. ഒൻപതിന് ഉത്സവബലി, രാത്രി 8.30-ന് വിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും.

22-ന് പുലർച്ചെ അഞ്ചിന് 1008 നാളികേരത്തിന്റെ മഹാഗണപതി ഹോമം. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 11-ന് കാഴ്ചശ്രീബലി, വൈകീട്ട് 5.30-ന് വലിയ വിളക്ക്, 23-ന് വൈകീട്ട് നാലിന് ആറാട്ട് എന്നിവ നടക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ഭക്തർക്ക് പ്രവേശനം അനുവദിക്കൂ. പ്രധാനപ്പെട്ട ചടങ്ങുകളും കലാപരിപാടികളും ഫേസ്‌ബുക്ക് പേജിലും യൂ ട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP