അസാധാരണ സാഹചര്യത്തിൽ വ്യക്തിസ്വാതന്ത്ര്യ നിയന്ത്രണം വേണ്ടിവരും; മഹാമാരികളുടെ സമയത്ത് ഇത്തരം വിവരം ശേഖരിക്കാൻ അനുവാദമുണ്ട്; സ്വന്തം ആരോഗ്യസുരക്ഷയ്ക്കും സാമൂഹിക ആരോഗ്യസുരക്ഷക്കും അനിവാര്യമായ നടപടികളുടെ ഭാഗമാണ് സമ്പർക്ക വിവരങ്ങളുടെ ശേഖരണം എന്നും കേരള പൊലീസ്; കോവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് നിയമാനുസൃതമെന്നും വിശദീകരണം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് നിയമാനുസൃതമെന്ന് പൊലീസ്. ഫോൺ സംഭാഷണങ്ങളുടെ ഉള്ളടക്കം ശേഖരിക്കലല്ല സമ്പർക്കം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും പൊലീസ് വിശദീകരിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള പൊലീസിന്റെ തീരുമാനം വിവാദമായതിന് പിന്നാലെയാണ് വിശദീകരണം. സംസ്ഥാന പൊലീസ് മിഡിയ സെന്ററാണ് ഇത് സംബന്ധിച്ച് വിശദീകരണക്കുറിപ്പ് ഇറക്കിയത്.
അസാധാരണ സാഹചര്യത്തിൽ വ്യക്തിസ്വാതന്ത്ര്യ നിയന്ത്രണം വേണ്ടിവരും. മഹാമാരികളുടെ സമയത്ത് ഇത്തരം വിവരം ശേഖരിക്കാൻ അനുവാദമുണ്ട്. കോവിഡ്-19 മഹാമാരിയുടെ സമ്പർക്കം വഴിയുള്ള വ്യാപനം തടയാൻ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് സമ്പർക്കം കണ്ടെത്തുന്നതിനുള്ള നടപടികൾ. സ്വന്തം ആരോഗ്യസുരക്ഷയ്ക്കും സാമൂഹിക ആരോഗ്യസുരക്ഷക്കും അനിവാര്യമായ നടപടികളുടെ ഭാഗമാണ് സമ്പർക്ക വിവരങ്ങളുടെ ശേഖരണം.ഈ വിവരങ്ങളുടെ ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല. ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന നടപടികളെ സംബന്ധിച്ച് സുപ്രീംകോടതി തന്നെ വ്യക്തമായി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മിഡിയ സെന്റർ ഇറക്കിയ കുറിപ്പിൽ പറയുന്നു.
ഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ സമ്പർക്ക വ്യാപനം തടയുന്നതിനായി മാത്രമാണ് ശേഖരിക്കുന്നത്. അത് ഉപയോഗിച്ചാണ് രോഗവ്യാപനത്തിന് കാരണമാകാനിടയുള്ള വ്യക്തിയുടെ സഞ്ചാരത്തിന്റെ റൂട്ട് മാപ്പ് തയാറാക്കുന്നത്. ഇതിലൂടെ ജനങ്ങൾക്ക് ജാഗ്രത പുലർത്തുന്നതിന് മുന്നറിയിപ്പ് നൽകുകയുമാണ് ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു. ഇതിനെ സ്വകാര്യതയിലേയ്ക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ല. ഇന്ത്യ സർക്കാർ ഇക്കാര്യത്തിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഫോൺ കോളുകളുടെ ഉള്ളടക്കം ഈ ഉദ്യമത്തിന്റെ ഭാഗമായി ശേഖരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
മഹാമാരികൾ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികൾ സ്വകാര്യതയുടെ ലംഘനമാകില്ല എന്ന് സുപ്രീംകോടതി കെ.എസ്.പുട്ടസ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ (2017), Mr. X vs Hospital Z (1998) എന്നീ കേസുകളുടെ വിധികളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരള എപിഡെമിക് ഡിസീസസ് ഓർഡിനൻസ് - 2020ന്റെ സെക്ഷൻ 4(2)(j) പ്രകാരം സർക്കാരിന് രോഗം തടയാനും നിയന്ത്രിക്കാനുമായി മറ്റ് ആവശ്യമായ നടപടികൾ എടുക്കാൻ അധികാരമുണ്ട്.മഹാമാരിയുടെ ഭീഷണി ജനങ്ങൾ നേരിടുമ്പോൾ അത് തടയുക എന്ന മുഖ്യദൗത്യത്തിനാണ് പരമപ്രാധാന്യം നൽകേണ്ടത്. ഇത്തരം അസാധാരണമായ സാഹചര്യത്തിൽ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കുമേൽ അനിവാര്യമായ ചില നിയന്ത്രണങ്ങൾ ആവശ്യമായിവരുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
കോവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള പൊലീസിന്റെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ അവരുടെ അറിവില്ലാതെ പൊലീസ് ശേഖകരിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നു അവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തു. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകുന്ന മറ്റൊരു നിയമം ഇന്ത്യൻ ക്രിമിനൽ നടപടിക്രമങ്ങൾ( സി ആർ പി സി) യാണ്. പക്ഷെ ഇത് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെ മാത്രമേ ബാധകമാക്കാൻ സാധിക്കുകയുള്ളു. കോവിഡ് രോഗം ഒരു കുറ്റമല്ലാത്തതിനാൽ സർക്കാരിന് ഈ നിയമവും ഉപയോഗിക്കാൻ സാധിക്കുകയുമില്ല-എന്നാണ് കത്തിൽ രമേശ് ചെന്നിത്തല വിശദീകരിക്കുന്നത്.
കത്തിന്റെ പൂർണ്ണ രൂപം
കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ( സി ഡി ആർ) അവരുടെ അറിവില്ലാതെ പൊലീസ് ശേഖരിച്ചു വരികയാണ് എന്നാണ് അറിയാൻ സാധിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി എ ഡി ജി പി മാർക്ക് നൽകിയ നിർദ്ദേശത്തിലും ഫോൺകോൾ വിവരങ്ങൾ( സി ഡി ആർ) ശേഖരിക്കുന്നത് ത്വരിതപടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യൻ ഭാരണഘടന പൗരന്മാർക്ക് നൽകിയിരിക്കുന്ന മൗലീകാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യൻ ഭരണഘടയുടെ അടിസ്ഥാന ശിലയായ മൗലീകാവകാശങ്ങളിലെ ഏറ്റവും സുപ്രധാനമാണ് ജീവിക്കാനുള്ള അവകാശമായ ഇരുപത്തിയൊന്നാം അനുച്ഛേദം(right to Life) എന്ന് താങ്കൾക്ക് അറിയാമല്ലോ. ഒരു വ്യക്തിക്ക് അന്തസോടെ ജീവിക്കാൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലീകാവശമാണ് ഇത്.
2018 ലെ (Retd) ജസ്റ്റിസ് പുട്ടസ്വാമി കേസിൽ ഒരു വ്യക്തിയുടെ സ്വകാര്യത ഇന്ത്യൻ ഭരണഘടനാ ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ അറിവോടുകൂടിയ സമ്മതം ( Informed consent ) കൂടാതെ സ്വാകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കാൻ പാടില്ല എന്ന് സുപ്രീം കോടതി ഈ വിധിയിൽ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷെയെ അടക്കം ബാധിക്കുന്ന അടിയന്തിര സാഹചര്യത്തിൽ മാത്രമേ ഒരു വ്യക്തിയുടെ അറിവോടെയല്ലാതെ സ്വകാര്യതയിലേക്കു കടന്നുകയറാൻ സാധിക്കുകയുള്ളു.
അതായത് ഒരു സർക്കാർ ഉണ്ടാക്കുന്ന നീതിയുക്തമായ നിയമത്തിന്റെ പിൻബലത്തിൽ മാത്രമേ കേന്ദ്ര സർക്കാരിന് പോലും അത്യാവശ്യ സാഹചര്യത്തിൽ ഒരു വ്യക്തിയുടെ മൗലീകാവകാശത്തിലേക്കു കടന്നു കയറാൻ സാധിക്കുകയുള്ളു. ഇങ്ങനെ കേന്ദ്ര സർക്കാർ ഉണ്ടാക്കിയ ഒരു നിയമമാണ് ടെലിഗ്രാഫ് നിയമം, 1885. ഈ നിയമത്തിലെ സെക്ഷൻ 5(2) പ്രകാരം രാജ്യസുരക്ഷ, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയ്ക്ക് ഭീഷണിയുള്ള സാഹചര്യത്തിൽ മാത്രമാണ് സർക്കാരിന് ഒരു വ്യക്തിയുടെ ഫോൺ രേഖകൾ പരിശോധിക്കാനുള്ള അവകാശം നൽകിയിരിക്കുന്നത്.
SECTION 5(2) of Indian Telegraph Act
On the occurrence of any public emergency, or in the interest of the public safety, the Central Government or a State Government ...., if satisfied that it is necessary or expedient so to do in the interests of the sovereignty and integrity of India, the security of the State, friendly relations with foreign states or public order or for preventing incitement to the commission of an offence, for reasons to be recorded in writing, by order, direct that any message or class of messages to or from any person or class of persons, or relating to any particular subject, brought for transmission by or transmitted or received by any telegraph, shall not be transmitted, or shall be intercepted or detained, or shall be disclosed to the Government making the order or an officer thereof mentioned in the order:
ഇന്ത്യൻ ടെലഗ്രാഫ് ഭേദഗതി ചട്ടം 2007 അനുസരിച്ച് ടെലിഗ്രാഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഫോൺ നിരീക്ഷണത്തിനു അനുമതി നൽകാനുള്ള അധികാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ്.
ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകുന്ന മറ്റൊരു നിയമം ഇന്ത്യൻ ക്രിമിനൽ നടപടിക്രമങ്ങൾ( സി ആർ പി സി) യാണ്.പക്ഷെ ഇത് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെ മാത്രമേ ബാധകമാക്കാൻ സാധിക്കുകയുള്ളു. കോവിഡ് രോഗം ഒരു കുറ്റമല്ലാത്തതിനാൽ സർക്കാരിന് ഈ നിയമവും ഉപയോഗിക്കാൻ സാധിക്കുകയുമില്ല .
അങ്ങനെയിരിക്കെ കൊവിഡിന്റെ മറവിൽ ഒരു നിയത്തിന്റെ പോലും പിൻബലമില്ലാതെ സംസ്ഥാന പൊലീസ് നടത്തുന്ന ഈ ഹീനമായ പ്രവർത്തി നഗ്നമായ ഭാരണഘടന ലംഘനമാണ്. ഒരു വ്യക്തി സംസാരിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ കൊണ്ട് എങ്ങിനെ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ വ്യക്തികളുടെ ലിസ്റ്റ് ഉണ്ടാക്കാൻ സാധിക്കും എന്ന ചോദ്യവും ഈ സാഹചര്യത്തിൽ പ്രസക്തമാണ് . സർക്കാരിനെ വിമർശിക്കുന്നവരുടെ ഫോൺ രേഖകൾ ചോർത്താനുള്ള വിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണോ ഇത് എന്ന സംശയം ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാന പൊലീസിന്റെ നിയമവിരുദ്ധവും, ഭരഘടനായരുദ്ധവുമായ ഈ നടപടി ഉടൻ പിൻവലിക്കണമെന്ന് താങ്കളോട് അഭ്യർത്ഥിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍