Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസിൽ അന്വേഷണത്തിന് തടസ്സം നിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ഏത് കാര്യം വേണമെങ്കിലും എൻ.ഐ.എ അന്വേഷിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്‌ണൻ

ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസിൽ അന്വേഷണത്തിന് തടസ്സം നിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ഏത് കാര്യം വേണമെങ്കിലും എൻ.ഐ.എ അന്വേഷിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്‌ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസിൽ അന്വേഷണത്തിന് തടസ്സം നിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സ്വർണക്കടത്തിൽ ഏത് കാര്യം വേണമെങ്കിലും എൻ.ഐ.എ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നയുടെ മൊഴിയെപ്പറ്റി അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണ്. മൊഴിയുടെ നിജസ്ഥിതി എന്താണെന്ന് സർക്കാരിനെ അറിയിച്ചാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ. യഥാർത്ഥ വസ്‌തുതകൾ എൻ.ഐ.എ കണ്ടുപിടിക്കുന്നതാണ് ഉചിതമെന്നും കോടിയേരി പറഞ്ഞു.

മാധ്യമപ്രവർത്തകർക്കെതിരെ മാത്രമല്ല ആർക്കെതിരേയും സൈബർ ആക്രമണം പാടില്ല. സൈബർ ആക്രമണത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ആർക്ക് എതിരേയും സമൂഹ മാധ്യമങ്ങളിൽ എന്തും പറയാവുന്ന അവസ്ഥയാണെന്നും കോടിയേരി പറഞ്ഞു. കോവിഡ് പശ്‌ചാതലത്തിൽ രാജ്യത്ത് തൊഴിലില്ലായ്‌മ വർദ്ധിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രം ഒന്നൊന്നായി വിറ്റഴിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

വിവിധ വകുപ്പുകളിലെ ഒഴിവുകളിൽ കേന്ദ്ര സർക്കാർ നിയമനം നടത്തണം. ഇ.ഐ.എ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പിൻവലിക്കണം. ആദിവാസി വിഭാഗത്തിന് വൻ വെല്ലുവിളിയാണ് കേന്ദ്രനീക്കമെന്നും കോടിയേരി പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമാക്കേണ്ടത് റെഡ് ക്രസന്റാണ്. പദ്ധതിയിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് റെഡ് ക്രസന്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP