Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിഡിആർഎഫ്എ അനുമതി ഇല്ലാതെ യുഎഇയിലേക്ക് പോവരുതേ...; നാട്ടിൽ നിന്നും യുഎഇയിലേക്ക് മടങ്ങും മുമ്പ് ജിഡിആർഎഫ്എ അനുമതി എടുക്കേണ്ടത് നിർബന്ധം

ജിഡിആർഎഫ്എ അനുമതി ഇല്ലാതെ യുഎഇയിലേക്ക് പോവരുതേ...; നാട്ടിൽ നിന്നും യുഎഇയിലേക്ക് മടങ്ങും മുമ്പ് ജിഡിആർഎഫ്എ അനുമതി എടുക്കേണ്ടത് നിർബന്ധം

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് 19 നിയന്ത്രണങ്ങളിൽപ്പെട്ട് നാട്ടിൽ നിന്നും ദുബായിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്ന പ്രവാസികൾ ഇനി കയ്യിൽ ഒരു രേഖ കൂടി കരുതണം. ദുബായ് എമിഗ്രേഷനിൽ നിന്നുള്ള ജിഡിആർഎഫ്എ എന്ന അനുമതി രേഖയാണ് വാങ്ങിക്കേണ്ടത്. ന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന താമസ വിസക്കാർ ഈ രേഖ കൂടി കയ്യിൽ കരുതണമെന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ് അധികൃതരാണ് അറിയിച്ചത്.

യുഎഇയിലെ ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവർക്കും ഐസിഎ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയ ദുരന്ത നിവാരണ വിഭാഗവും ദേശീയ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ) വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ തീരുമാനം ദുബായ് എമിഗ്രേഷൻ അസാധുവാക്കിയിരിക്കുന്നുവെന്നും ദുബായ് താമസ വീസക്കാർ നിർബന്ധമായും ജിഡിആർഎഫ്എയിൽ നിന്ന് അനുമതി വാങ്ങിക്കണമെന്നും എയർ ഇന്ത്യാ എക്സ്‌പ്രസ് ട്വീറ്റ് ചെയ്തു.

ഈ അനുമതിക്കായി ജിഡിആർഎഫ്എ വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അധികൃതർ അപേക്ഷ പരിശോധിച്ച് വൈകാതെ അനുമതി നൽകുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ, 96 മണിക്കൂറിനുള്ളിൽ കോവിഡ് 19 പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ടും ഹാജരാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP