Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറം കളക്ടറുമായി സമ്പർക്കം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു; കരിപ്പൂർ അപകട സ്ഥലത്തു പോയ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കെ ശൈലജ, എ സി മൊയ്തീൻ, കെ ടി ജലീൽ എന്നിവരും സ്പീക്കർ പി ശ്രീരാമകൃഷ്ണനും സ്വയം നിരീക്ഷണത്തിൽ; നാളത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും; കോവിഡ് രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ടു സമ്പർക്കം ഇല്ലാത്തതിനാൽ ഗവർണർ നിരീക്ഷണത്തിൽ പോകില്ല

മലപ്പുറം കളക്ടറുമായി സമ്പർക്കം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു; കരിപ്പൂർ അപകട സ്ഥലത്തു പോയ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കെ ശൈലജ, എ സി മൊയ്തീൻ, കെ ടി ജലീൽ എന്നിവരും സ്പീക്കർ പി ശ്രീരാമകൃഷ്ണനും സ്വയം നിരീക്ഷണത്തിൽ; നാളത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും; കോവിഡ് രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ടു സമ്പർക്കം ഇല്ലാത്തതിനാൽ ഗവർണർ നിരീക്ഷണത്തിൽ പോകില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ പോകാൻ മുഖ്യമന്ത്രി. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടർ ഗോപാലകൃഷ്ണനുമായി സമ്പർക്കത്തിൽ ആയതിനെ തുടർന്നാണ് കരിപ്പൂർ സന്ദർശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് മുഖ്യമന്ത്രിയും ഗവർണറും ഡിജിപി അടക്കം ഉദ്യോഗസ്ഥരും കരിപ്പൂർ സന്ദർശിച്ചിരുന്നു. ദിവസങ്ങൾക്ക് അകമാണ് മലപ്പുറം കളക്ടറും എസ്‌പിയും അടക്കമുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ടതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകാനാണ്തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എല്ലാവർക്കും ആന്റിജൻ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് മുൻകയ്യെടുത്ത് നടത്തുന്നുണ്ട്. സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീൻ, ഇ. ചന്ദ്രശേഖരൻ, കെ ടി ജലീൽ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോവും. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയിരുന്നു. അതേസമയം, ഗവർണർ സ്വയം നിരീക്ഷണത്തിൽ കഴിയില്ലെന്ന് രാജ്ഭവൻ അറിയിച്ചു. രോഗ ബാധിതനുമായി നേരിട്ടു സമ്പർക്കം ഇല്ലാത്തതു കൊണ്ടാണ് ഗവർണർ നിരീക്ഷണത്തിൽ പോകില്ലെന്ന് അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ അടക്കം മാറ്റം വരുത്തിയിട്ടിണ്ട്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്താനാണ് ഒരുങ്ങുന്നത്. നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വീട്ടിൽ സ്വയം നീരിക്ഷണത്തിൽ പ്രവേശിച്ചിരുന്നു, ടെസ്റ്റിങ് ഫലം പുറത്തുവന്നതിനുശേഷമേ ഡിജിപി ജോലിക്ക് എത്തിത്തുടങ്ങൂ എന്ന് ഓഫിസ് അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുമായും എസ്‌പി യു.അബ്ദുൾ കരീമുമായും സമ്പർക്കത്തിൽ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നേരത്തേ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. മുൻകരുതലെന്ന നിലയിലാണ് ഡി.ജി.പി നിരീക്ഷണത്തിൽ പ്രവേശിച്ചത്. കരിപ്പൂർ വിമാനദുരത്തിന്റെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഡി.ജി.പി മലപ്പുറത്തെത്തി ഇരുവരെയും കണ്ടിരുന്നു. മലപ്പുറം ജില്ലാ കലക്ടറേറ്റിലെ 22 പേർക്കാണ് കോവിഡ് രോഗം ബാധിച്ചത്.

തുടക്കത്തിൽ കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച എ.സി.മൊയ്തീന്റെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണ്. മറ്റു മന്ത്രിമാർക്കും ആന്റിജൻ പരിശോധന നടത്തും. നേരത്തെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്നു മന്ത്രിമാരായ വി എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ നേരത്തെ നിരീക്ഷണത്തിൽ പോയിരുന്നു. കടകംപള്ളിയുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകുന്നതുകൊണ്ട് ഭരണപരമായ പ്രതിസന്ധി ഉണ്ടാകാനിടയില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്ത് കോവിഡ് ബാധ രൂക്ഷമായതിനെത്തുടർന്ന് സെക്രട്ടേറിയറ്റ് അടച്ചപ്പോൾ ഓൺലൈൻവഴിയാണ് മന്ത്രിസഭായോഗം ചേർന്നത്. മുഖ്യമന്ത്രി ക്ലിഫ്ഹൗസിലിരുന്നും മന്ത്രിമാർ വീടുകളിലിരുന്നും മന്ത്രിസഭായോഗത്തിൽ പങ്കെടുത്തു. ഈ ഫയൽ സംവിധാനമുള്ളതിനാൽ ഫയൽനോട്ടത്തിനും പ്രശ്‌നമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP