Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വപ്‌ന സുരേഷുമായി എം ശിവശങ്കരന് വളരെ അടുത്ത ബന്ധം; സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു; പ്രളയ ഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തി; ഒക്ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴിയും നൽകി; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എൻഫോഴ്‌സ്‌മെന്റ്; സ്വപ്നയെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ

സ്വപ്‌ന സുരേഷുമായി എം ശിവശങ്കരന് വളരെ അടുത്ത ബന്ധം; സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു; പ്രളയ ഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തി; ഒക്ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴിയും നൽകി; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എൻഫോഴ്‌സ്‌മെന്റ്; സ്വപ്നയെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. സ്വപ്നയ്ക്ക് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഫോഴ്സ്‌മെന്റ് വിലയിരുത്തൽ. സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടി. പ്രളയഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തിയതായും എൻഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒക്ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.സ്വപ്നയുടെ മൊഴി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് എൻഫോഴ്സ്‌മെന്റ് തീരുമാനം. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ എൻഫോഴ്സ്‌മെന്റ് നിലപാട്. ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

കേസിൽ യു.എ.ഇ കോൺസുൽ ജനറലിനെതിരെ സ്വപ്ന നേരത്തെ തന്നെ മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോൺസുൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുമ്പ് നടത്തിയ 20 കള്ളക്കടത്തിലും കോൺസുൽ ജനറലിന് കമ്മിഷൻ നൽകിയെന്ന് സ്വപ്ന വ്യക്തമാക്കുന്നു. ഇതോടൊപ്പം സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ പറ്റിയ ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള ദുരൂഹതയും വർദ്ധിക്കുകയാണ്.

അതേസമയം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സ്വപ്നയുടെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അഭിഭാഷകൻ പരാതി ഉന്നയിച്ചത്. വനിത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെയാണ് ചോദ്യം ചെയ്യുന്നത്. തുടർച്ചയായി ആറ് മണിക്കൂറിലധികം ചോദ്യം ചെയ്യുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിച്ചാൽ നടപടിയുണ്ടാകുമെന്നായിരുന്നു കോടതിയുടെ മറുപടി.

ചോദ്യം ചെയ്യലിന് ഇടവേള ഉണ്ടാകണമെന്നും രാവിലെ പത്ത് മുതൽ അഞ്ച് വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂവെന്നും കോടതി നിർദേശിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നത സ്വാധീനമുള്ള സ്ത്രീയാണെന്ന് ബോധ്യപ്പെട്ടതായി ഇന്നലെ കോടതി അഭിപ്രായപ്പെട്ടിരുന്നു. സ്വപ്നയുടെ അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമാണെന്നും ഇതുവരെയുള്ള വാദങ്ങളിൽനിന്ന് അത് മനസിലായെന്നും കോടതി നിരീക്ഷിച്ചു. യു.എ.ഇ. കോൺസുലേറ്റിലെ ജോലി വിട്ടതിന് ശേഷവും പ്രതിക്ക് അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടായിരുന്നു. ഇതിനുശേഷം സംസ്ഥാന സർക്കാരിന്റെ ഒരു പ്രൊജക്ടിൽ അവർക്ക് ജോലി നേടാനും സാധിച്ചു. പ്രതിയുടെ അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമാണ്. അതിനാൽ ഒരു സ്ത്രീയെന്ന നിലയിലുള്ള പ്രത്യേക ആനുകൂല്യം പ്രതി അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.

ഒമ്പത് പേജുള്ള വിധിപകർപ്പിന്റെ അവസാനഭാഗങ്ങളിലാണ് കോടതി ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. മാത്രമല്ല, പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ വലിയതോതിൽ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നും കോടതി വിലയിരുത്തി. സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, സെയ് ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷകളാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി വ്യാഴാഴ്ച തള്ളിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP