Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫൊക്കാനയുടെ തിരഞ്ഞെടുപ്പിന് സുപ്രീം കോടതിയുടെ സ്റ്റേ: പി പി ചെറിയാൻ

ഫൊക്കാനയുടെ തിരഞ്ഞെടുപ്പിന് സുപ്രീം കോടതിയുടെ സ്റ്റേ: പി പി ചെറിയാൻ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഏറെ വിവാദമുയർത്തിയ ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന അമേരിക്കയുടെ മലയാളികളുടെ കേന്ദ്ര സംഘടനയെന്ന് അവകാശപ്പെടുന്ന ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് ന്യൂയോർക്ക് ക്വീൻസ് കൗണ്ടി സുപ്രിം കോടതി സ്റ്റേ ചെയ്തു.

ജോർജി വർഗീസ് പ്രസിഡന്റായുള്ള ഭരണ സമിതി തെരഞ്ഞെടുപ്പാണ് കോടതി താൽകാലികമായി സ്റ്റേ ചെയ്തത്.. ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്ന ലീലാ മാരേട്ട്, സെക്രട്ടറി സ്ഥാനാർത്ഥി അലക്‌സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവർ നൽകിയ ഹർജിയിലാണ് കോടതി താത്ക്കാലിക സ്റ്റേ അനുവദിച്ചത്.

ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ മാമ്മൻ സി ജേക്കബ്, വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അംഗം ബെൻ പോൾ, തിരഞ്ഞെടുപ്പ് കമ്മീഷണർ കുര്യൻ പ്രക്കാനം, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോർജി വർഗീസും, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത അമേരിക്കയും എതിർ കക്ഷികളായാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

2020 സെപ്റ്റംബർ 3-ന് മേൽപറഞ്ഞ കക്ഷികളോ അവരുടെ അഭിഭാഷകനോ കോടതിയിൽ ഹാജരായി വാദം കേട്ട ശേഷമായിരിക്കും തുടർ നടപടികൾ. കേസിന്റെ വാദം പൂർത്തിയാകുന്നതുവരെ ജൂലൈ 28-നു നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കി. അതൊടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഫൊക്കാനയുടെ പേര് ഉപയോഗിക്കുകയോ ആ പേരിൽ ഏതെങ്കിലും മീറ്റിങ് കൂടാനോ സാധിക്കില്ല. തിരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊണ്ട് 2020 ജൂൺ 12-ന് നാഷണൽ കമ്മിറ്റി എടുത്ത തീരുമാനം എതിർ കക്ഷികൾക്കും ബാധകമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP