Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിക്കോൺ ഇസെഡ് ക്യാമറകൾക്കും ലെൻസുകൾക്കും ഓണം ഓഫർ

സ്വന്തം ലേഖകൻ

കൊച്ചി: നിക്കോൺ ഇന്ത്യ ഇസെഡ് ക്യാമറകൾക്കും ലെൻസുകൾക്കും പ്രത്യേക ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. നിക്കോൺ ഇസെഡ് 50 ക്യാമറയിലും ലെൻസുകളിലും സെപ്റ്റംബർ 15 വരെ ഓഫർ ലഭ്യമാണ്. ക്യാമറയും കിറ്റുകളും ഓഫറിലൂടെ വാങ്ങുമ്പോൾ 5000 രൂപ വരെ ലാഭിക്കാൻ സാധിക്കും.കൂടാതെ ആകർഷകമായ വിലയ്ക്ക് മിറർലെസ്സ് ലെൻസുകളും ലഭ്യമാണ്. ഇതിലൂടെ 15,000 രൂപ വരെ ഉപഭോക്താക്കൾക്ക് ലാഭിക്കാം. നിക്കോണിന്റെ എല്ലാ അംഗീകൃത കേന്ദ്രങ്ങളിലൂടെയും ഈ ഓഫറുകൾ നേടാനാകും.

'ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക-സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ കേരളത്തിൽ വളർന്നുവരുന്ന ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും ധാരാളം അവസരങ്ങളുണ്ട്. പുതിയ ഓഫറുകളിലൂടെ, ഉത്സവകാലത്ത് ഉപഭോക്താക്കളെ കൂടുതൽ ആനന്ദിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.' നിക്കോൺ ഇന്ത്യ മാനേജിങ് ഡയറക്ടർ സജ്ജൻ കുമാർ പറഞ്ഞു.

ഭാരം കുറഞ്ഞ കോംപാക്റ്റ്, മിറർലെസ് ക്യാമറയാണ് നിക്കോൺ ഇസെഡ് 50. ഇതിന്റെ എർഗോണോമിക് ഡിസൈൻ ഏത് സമയത്തും ഏത് സ്ഥലത്തും ചിത്രങ്ങൾ പകർത്താൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. എളുപ്പത്തിനും കൂടുതൽ സൗകര്യത്തിനുമായി, ഒട്ടുമിക്ക എല്ലാ ബട്ടണുകളും ഡയലുകളും ക്യാമറ ബോഡിയുടെ വലതുവശത്താണ് സ്ഥാപിച്ചിരിക്കുന്നത്. നിക്കോണിന്റെ വിപ്ലവകരമായ ഇസെഡ് മൗണ്ടിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ക്യാമറക്ക് വിശാലമായ ലെൻസ് മൗണ്ടാണുള്ളത്. ഇത് കൂടുതൽ പ്രകാശം, മികച്ച ഷാർപ്നെസ്, കോൺട്രാസ്റ്റ്, ഫോക്കസിങ് സ്പീഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP