Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാഞ്ചാലിയുടെ യാത്രക്ക് കൊടി പറത്തിയിട്ട് 42 വർഷങ്ങൾ; ഇന്നും ആ യാത്ര അവസാനിച്ചിട്ടില്ലെന്നും സംവിധായകൻ ഭാരതിരാജ; നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് നടി രാധിക ശരത് കുമാർ

പാഞ്ചാലിയുടെ യാത്രക്ക് കൊടി പറത്തിയിട്ട് 42 വർഷങ്ങൾ; ഇന്നും ആ യാത്ര അവസാനിച്ചിട്ടില്ലെന്നും സംവിധായകൻ ഭാരതിരാജ; നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് നടി രാധിക ശരത് കുമാർ

മറുനാടൻ ഡെസ്‌ക്‌

നാല് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാലോകത്ത് സജീവ സാന്നിധ്യമാണ് നടി രാധിക ശരത് കുമാർ. 16-ാം വയസ്സിലാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. 1978 ൽ ഭാരതിരാജയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കിഴക്കേ പോ​ഗും റെയ്ൽ' എന്ന ചിത്രത്തിലൂടെയാണ് രാധിക സിനിമയിലെത്തുന്നത്. 16 വയസിൽ തുടങ്ങിയ യാത്ര 42 വർഷം കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. ഇപ്പോൾ രാധികയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഭാരതിരാജ. രാധികയുടെ വളർച്ചയെ പ്രശംസിച്ചുകൊണ്ടായിരുന്നു കുറിപ്പ്.

"എന്റെ പ്രിയപ്പെട്ട തമിഴരേ...പാഞ്ചാലി എന്ന് പേരുള്ള ഒരു പതിനാറ് വയസുകാരിയെ കിഴക്ക് പോകും റെയ്ലിൽ എനിക്ക് ലഭിച്ചു. അവളുടെ യാത്രയ്ക്ക് അന്ന് കൊടി പറത്തി.. 42 വർഷമായിരിക്കുന്നു, ഇന്നും ആ യാത്ര അവസാനിച്ചിട്ടില്ല". രാധികയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഫോട്ടോയ്ക്കൊപ്പം ഭാരതിരാജ കുറിച്ചു. അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് രാധികയും എത്തി.

"ഇതിലും മികച്ചത് എനിക്ക് സംഭവിക്കാനില്ല. ഞാനിന്ന് എന്താണോ അതെല്ലാം താങ്കൾ കാരണമാണ്. അങ്ങയുടെ അനു​ഗ്രഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. പുരുഷമേധാവിത്വമുള്ള മേഖലയിൽ, സ്ത്രീയുടെ നേട്ടങ്ങൾ ആഘോഷിക്കാത്ത സമകാലികരുടെ ഇടയിൽ അങ്ങയുടെ വാക്കുകൾ സാധാരണയിലും മീതെയാണ്..എന്നത്തേയും പോലെ..." രാധിക കുറിച്ചു.

പ്രശസ്ത തമിഴ് നടൻ എം ആർ രാധയുടെ മകളാണ് രാധിക. ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പർതാര നായകന്മാരുടെയും കൂടെ ജോഡിയായി താരം തിളങ്ങി.തമിഴ് ചിത്രങ്ങൾക്കു പുറമെ തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഗാംബിനോസ്, വജ്രായുധം, പ്രതികാരം, രാമലീല, കൈകേയി, ജസ്റ്റിസ് രാജ, ചാവേറ്റുപട, കൂടും തേടി, അർത്ഥന, രാമലീല തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.1993ൽ പുറത്തിറങ്ങിയ അർത്ഥന എന്ന ചിത്രത്തിനുശേഷം 2017ലാണ് ദിലീപ് ചിത്രം രാമലീലയിലൂടെ രാധിക മലയാളത്തിലേക്ക് തിരിച്ചെത്തിയത്‌.

അഭിനേത്രി എന്നതിനുപുറമെ പ്രൊഡക്ഷൻ ഹൗസായ റഡാൻ മീഡിയ വർക്ക്‌സിന്റെ സാരഥിയെന്ന നിലയിലും രാധിക ശ്രദ്ധേയയാണ്.ഒരു ചലച്ചിത്ര സംവിധായകന്റെ ആദ്യ സംവിധായിക സംരംഭത്തിനു നൽകുന്ന ഇന്ദിരാഗാന്ധി പുരസ്‌ക്കാരം നേടിയ മീണ്ടും ഒരു കാതൽകതൈ എന്ന ചിത്രത്തന്റെ നിർമ്മാതാവാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP