Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാലിദ്വീപ് പദ്ധതിക്കായി 500 ദശലക്ഷം ഡോളർ സഹായ ധനം പ്രഖ്യാപിച്ച് ഇന്ത്യ; ലക്ഷ്യം മാലിയിൽ നയതന്ത്ര സ്വാധീനം വീണ്ടെടുക്കൽ

മാലിദ്വീപ് പദ്ധതിക്കായി 500 ദശലക്ഷം ഡോളർ സഹായ ധനം പ്രഖ്യാപിച്ച് ഇന്ത്യ; ലക്ഷ്യം മാലിയിൽ നയതന്ത്ര സ്വാധീനം വീണ്ടെടുക്കൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മാലിദ്വീപ് പദ്ധതിക്കായി ഇന്ത്യ 500 ദശലക്ഷം ഡോളറിന്റെ സഹായ ധനം പ്രഖ്യാപിച്ചു. മാലി കണക്ടിവിറ്റി പദ്ധതിക്ക് 100 ദശലക്ഷം ഡോളർ ഗ്രാന്റായും 400 ദശലക്ഷം വായ്പയായുമാണ് നൽകുക. മാലദ്വീപ് തലസ്ഥാനമായ മാലിയുമായി സമീപത്തുള്ള മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. പ്രദേശത്ത് ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. ഈ മേഖല ചൈനയും അടുത്തിടെ ലക്ഷ്യമിട്ടിരുന്നു.

വ്യാഴാഴ്ച മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിനോടാണ് ഇന്ത്യൻ സഹായപ്രഖ്യാപനം വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ അറിയിച്ചത്. വില്ലിംഗിലി, ഗുൽഹിഫാഹു, തിലാഫുഷി എന്നീ ദ്വീപുകളെയാണ് മാലിയുമായി ബന്ധിപ്പിക്കുന്ന പദ്ധതി മാലദ്വീപിലെ ഏറ്റവും വലിയ സിവിലിയൻ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപ് രാഷ്ട്രം വിനോദ സഞ്ചാരികളുടെ ജനപ്രിയ ഇടമാണ്. മേഖലയിലുടനീളം വ്യാപാര ഗതാഗത ബന്ധങ്ങൾ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയുടെ കേന്ദ്ര ബിന്ദുവായി മാറിയിട്ടുണ്ട് മാലദ്വീപ്. ചൈന അനുകൂലിയായ അബ്ദുല്ല യമീനെ പരാജയപ്പെടുത്തി 2018-ൽ ഇബ്രാഹിം സ്വാലിഹ് ഭരണ നേതൃത്വത്തിൽ എത്തിയ ശേഷം നയതതന്ത്ര സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP