Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവെക്കില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്; അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവെക്കില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്; അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

പനാജി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ​ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവെക്കില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.  ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രമേള മുൻ നിശ്ചയപ്രകാരം ഗോവയിൽ തന്നെ നടക്കുമെന്ന് അ​ദ്ദേഹം വ്യക്തമാക്കി. മുൻവർഷങ്ങളിലേതു പോലെ നവംബർ അവസാനവാരം തന്നെ മേള നടത്തുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

എന്നാൽ കോവിഡ് 19 ഭീതിക്കിടയിൽ മേള നടത്തുന്നതിൽ പ്രതിപക്ഷം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഐ എഫ് എഫ് ഐ നടത്തുക മാത്രമല്ല ഗോവ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമെന്നും തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്നും അവർ ആരോപിച്ചു. 'ഇപ്പോൾ സാമ്പത്തിക സ്ഥിതി മോശമാണെന്നത് മുഖ്യമന്ത്രി തന്നെ നേരിൽ കണ്ടറിഞ്ഞ കാര്യമാണ്. 20-25 കോടി രൂപയാണ് വർഷം തോറും ഈ മേളയ്ക്കായി ചെലവഴിക്കുന്നത്. പുറത്തുനിന്നുള്ള സാമ്പത്തിക സഹായമില്ലാതെ സർക്കാരിനത് ചെയ്യാൻ കഴിയില്ല. മേളകൾക്കും ആഘോഷങ്ങൾക്കും ഉചിതമായ സമയമല്ലിത്' പ്രതിപക്ഷനേതാവ് ദിഗംബർ കമ്മത് ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP