Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഹാറിലെ കോവിഡ് കണക്കുകളിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് തേജസ്വി യാദവ്; മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്നത് തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണെന്നും ആർ.ജെ.ഡി നേതാവ്

ബീഹാറിലെ കോവിഡ് കണക്കുകളിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് തേജസ്വി യാദവ്; മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്നത് തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണെന്നും ആർ.ജെ.ഡി നേതാവ്

മറുനാടൻ ഡെസ്‌ക്‌

പട്ന: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബീഹാർ സർക്കാരിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്തെ കോവിഡ് കണക്കിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് തേജസ്വി ആരോപിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്നത് തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ സംസ്ഥാനത്ത് 10,000 കോവിഡ് പരിശോധനകൾ നടന്നപ്പോൾ 3000-3500 പേർക്ക് വരെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ 75,000 സാംപിളുകൾ വരെ പരിശോധിച്ചിട്ടും രോഗികളുടെ എണ്ണം നാലായിരത്തിൽ ഒതുങ്ങി. സർക്കാർ കോവിഡ് കണക്കുകളിൽ കള്ളം പറയുന്നുണ്ടെന്നും കൃത്രിമം കാണിക്കുന്നുണ്ടെന്നും ഇതിലൂടെ വെളിപ്പെടുന്നു. റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിച്ച് തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറെന്നും തേജസ്വി യാദവ് ആരോപിച്ചു. സർക്കാരിന്റെ കണക്കുകൾ പ്രകാരം ആകെ കോവിഡ് പരിശോധനയുടെ 10 ശതമാനം മാത്രമാണ് ആർടി-പിസിആർ വഴി നടത്തുന്നത്. സംസ്ഥാനത്തുടനീളം ആർടി-പിസിആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും യാദവ് ആവശ്യപ്പെട്ടു.

ബീഹാറിൽ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയിയരിക്കുകയാണ് ബീഹാർ. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ആറാമത്തെ സംസ്ഥാനമാണിത്. ഇത് യഥാർത്ഥ കണക്കുകളല്ലെന്നാണ് പ്രതിപക്ഷമടക്കം ആരോപിക്കുന്നത്. യഥാർത്ഥ എണ്ണം സർക്കാർ പുറത്തുവിടുന്നതിലും ഇരട്ടിയാണെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കുറവ് കോവിഡ് ടെസ്റ്റുകൾ നടത്തുന്ന സംസ്ഥാനം കൂടിയാണ് ബീഹാർ.

കോവിഡിന്റെ പശ്ചാത്തലത്തിൽ സഖ്യ സർക്കാരിനെതിരെ ജനവികാരം പുകയുന്നുണ്ട്. സഖ്യകക്ഷിയായ എൽ.ജെ.പിയിൽനിന്നും ചിരാഗ് പസ്വാനിൽനിന്നും നിതീഷ് കുമാർ ഗുരുതര വെല്ലുവിളിയാണ് നേരിടുന്നത്. കോവിഡിനെ നേരിടാൻ തയ്യാറാകാത്ത സർക്കാർ സമ്പൂർണ പരാജയമാണെന്ന് പസ്വാൻ പരസ്യമായി പ്രതികരിച്ചതും നിതീഷ് കുമാറിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP