Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പ്രതിരോധത്തിൽ മൗത്ത് വാഷിനും പ്രാധാന്യം; മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിയുന്നത് വായിലെയും തൊണ്ടയിലെയും വൈറസ് സാന്നിധ്യത്തെ ലഘൂകരിക്കുമെന്ന് പഠനം

കോവിഡ് പ്രതിരോധത്തിൽ മൗത്ത് വാഷിനും പ്രാധാന്യം; മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിയുന്നത് വായിലെയും തൊണ്ടയിലെയും വൈറസ് സാന്നിധ്യത്തെ ലഘൂകരിക്കുമെന്ന് പഠനം

മറുനാടൻ ഡെസ്‌ക്‌

മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിയുന്നത് കോവിഡ് പ്രതിരോധത്തിന് സഹായകരമെന്ന് പഠനങ്ങൾ. മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിയുന്നത് വായിലെയും തൊണ്ടയിലെയും വൈറസ് സാന്നിധ്യത്തെ കുറച്ച് സമയത്തേക്കെങ്കിലും ലഘൂകരിക്കുമെന്നാണ് ജേണൽ ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് അൽപ സമയത്തേക്ക് എങ്കിലും കോവിഡ് വ്യാപനത്തെ തടസ്സപ്പെടുത്താൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജർമനിയിലെ ഫാർമസികളിൽ ലഭ്യമായ വിവിധ ചേരുവകളുള്ള എട്ട് മൗത്ത് വാഷുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.

അതേസമയം, കോവിഡ് ചികിത്സക്ക് മൗത്ത് വാഷ് പ്രായോ​ഗികമല്ലെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. വൈറസ് വ്യാപനത്തെ പൂർണമായി പ്രതിരോധിക്കാനും ഇതിലൂടെ സാധിക്കില്ല. മൗത്ത് വാഷ് ഉപയോഗം ഉമിനീരിലെയും വായിലെയും വൈറസ് അളവ് അൽപമൊന്ന് കുറച്ചേക്കാമെന്നാണ് ജർമനിയിലെ റുഹർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത്. അണുബാധ വരാൻ സാധ്യതയുള്ള ഓറൽ ക്യാവിറ്റിയിലും തൊണ്ടയിലും വലിയ അളവിലുള്ള വൈറസ് സാന്നിധ്യം അൽപമൊന്ന് കുറയ്ക്കാൻ ചിലപ്പോൾ മൗത്ത് വാഷ് സഹായകമായേക്കും. കോവിഡ് രോഗികൾ ദന്ത ഡോക്ടറെ കാണുന്നത് പോലുള്ള സന്ദർഭങ്ങളിൽ മൗത്ത് വാഷ് ഉപയോഗം പ്രയോജനപ്പെടുമെന്നും പഠന റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ഗവേഷകർ ഈ മൗത്ത് വാഷുകളെ വൈറസ് കണികകളും തുപ്പലിനു സമാനമായ വസ്തുവുമായി കൂട്ടിക്കലർത്തി. കുലുക്കുഴിയലിന്റെ ഫലം ഉളവാക്കാനായി ഈ മിശ്രിതം 30 സെക്കന്റ് നന്നായി കുലുക്കി. ശേഷം വീറോ ഇ6 കോശങ്ങളിൽ പരിശോധിച്ചു. സാർസ് കോവ്-2 വൈറസിനെ സ്വീകരിക്കുന്ന ഈ കോശങ്ങൾ വൈറസ് കണികകളുടെ തോത് അളക്കാൻ സഹായിക്കും. താരതമ്യ പഠനത്തിനായി വൈറസ് പദാർഥം മൗത്ത് വാഷിനു പകരം സെൽ കൾച്ചർ മീഡിയത്തിലും ഗവേഷകർ കലർത്തിയിരുന്നു.

മൂന്ന് മൗത്ത് വാഷുകൾ വൈറസിനെ തിരിച്ചറിയാൻ കഴിയാത്ത വിധം 30 സെക്കന്റുകൾ കൊണ്ട് അവയെ കുറച്ചതായി പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഇതിന്റെ പ്രഭാവമോ അത് എത്ര നേരം നീണ്ടു നിൽക്കുമെന്നോ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കോശങ്ങൾക്കുള്ളിൽ വൈറസ് പെരുകുന്നതിനെ തടയാൻ ഒന്നും മൗത്ത് വാഷ് കൊണ്ട് സാധിക്കില്ല എന്ന് സംശയലേശമന്യേ ഗവേഷകർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP