Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അത്തരം രംഗങ്ങൾ അഭിനയിക്കുന്നതിന് ഭയപ്പെട്ടിരുന്നു; തനിക്ക് ഹൃദയസ്തംഭനം വരുമോയെന്ന് പേടിച്ചിരുന്നു എന്നും ബിപാഷ ബസു; മാധവനോടൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ച ഓർമ്മകൾ പങ്കുവെച്ച് താരം

അത്തരം രംഗങ്ങൾ അഭിനയിക്കുന്നതിന് ഭയപ്പെട്ടിരുന്നു; തനിക്ക് ഹൃദയസ്തംഭനം വരുമോയെന്ന് പേടിച്ചിരുന്നു എന്നും ബിപാഷ ബസു; മാധവനോടൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ച ഓർമ്മകൾ പങ്കുവെച്ച് താരം

മറുനാടൻ ഡെസ്‌ക്‌

നടൻ മാധവനൊപ്പമുള്ള ജോഡി ബ്രേക്കേഴ്‌സിലെ അനുഭവം പങ്കുവെച്ച് ബിപാഷ ബസു. മാധവനുമായി ഇഴുകിചേർന്നുള്ള അഭിനയം തനിക്ക് അത്ര എളുപ്പമായിരുന്നില്ല എന്ന് താരം വെളിപ്പെടുത്തുന്നു. അത്തരം രംഗങ്ങൾ അഭിനയിക്കുന്നതിന് താൻ ഭയപ്പെട്ടിരുന്നു എന്ന് ബിപാഷ പറയുന്നു. അത് ഷൂട്ട് ചെയ്യുന്നതിന് മുൻപ് തനിക്ക് ഹൃദയസ്തംഭനം വരുമോയെന്ന് പേടിച്ചിരുന്നു എന്നും താരം പറയുന്നു.

സ്‌പോട്ട്‌ബോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു, “ദമ്പതികൾ തന്നെ അഭിനേതാക്കളായി സെറ്റിലായിരിക്കുമ്പോൾ - അവർ ആദ്യം അഭിനേതാക്കളും പിന്നീട് ദമ്പതികളുമാണ്. ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ എളുപ്പമുള്ളതാണ്എന്നതാണ് അതിന്റെ ഏറ്റവും വലിയ ​ഗുണം. ഇത് പ്ലസ് മാത്രമാണ്. അവർ ഒട്ടും സമ്മർദ്ദത്തിലല്ല, നിങ്ങൾക്ക് ടെൻഷൻ വരില്ല. മറ്റൊരു സഹതാരത്തിനൊപ്പം അത്തരം രം​ഗങ്ങളെ ഞാൻ ഭയപ്പെടുന്നു, എനിക്ക് തലകറങ്ങുന്നു’ എന്ന് പറഞ്ഞ് അത് ഒഴിവാക്കാൻ ശ്രമിക്കുന്നു. - ബിപാഷ വ്യക്തമാക്കുന്നു.

അഭിനേതാവ് എന്ന നിലയിൽ അത്തരം രംഗങ്ങൾ എന്നെ പേടിപ്പെടുത്തും. ജോഡി ബ്രേക്കേഴ്‌സിൽ എന്റെ സുഹൃത്തായ ആർ മാധവനെ ചുംബിക്കേണ്ടിവരുമ്പോൾ, അതിന് തൊട്ടുമുൻപുള്ള ദിവസം എനിക്ക് ഹൃദയസ്തംഭനം വരും. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. അന്ന് എന്റെ സുഹൃത്തുക്കളായ റോക്കിക്കും ദിവ്യക്കുമൊപ്പം യാത്രചെയ്യുകയായിരുന്നു ഞാൻ. മാധവനെ നിനക്ക് അറിയാമല്ലോ, നിന്റെ സുഹൃത്തല്ലേ, ഇത്ര വലിയ പ്രശ്‌നം എന്താണ് എന്നായിരുന്നു അവരുടെ ചോദ്യം. അപ്പോൾ ഞാൻ പറഞ്ഞത് മാഡിയാണ് കൂടെ, അതാണ് പ്രശ്‌നം എന്നായിരുന്നു. ആ രംഗം ഷൂട്ട് ചെയ്തതിന് ശേഷം മാഡി ഉൾപ്പടെ എല്ലാവരും എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു. ഇഴുകിചേർന്നുള്ള രംഗങ്ങൾക്ക് മുൻപ് ഞാൻ ഭയങ്കര ബഹളമായിരിക്കും സെറ്റിലെ എല്ലാവർക്കും അത് രസമുള്ള കാഴ്ചയാണ്- ബിപാഷ പറഞ്ഞു.

ബോളിവുഡിലെ 'ഗ്ലാമർ ആൻഡ് ഹോട്ട്' നടിയാണ് ബിപാഷ ബസു. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ഒരു കാലത്ത് ബിടൗൺ വാഴ്‌ത്തിയിരുന്ന നടിയാണ് ബിപാഷ. 1996 മുതൽ മോഡലിംഗിലേക്കെത്തിയ ബിപാഷ 2001ൽ 'അജ്നബീ' എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. ഇതിനോടകം അമ്പതിലേറെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 'എലോൺ' എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച കരൺ സിങ് ഗ്രോവറുമായി 2016ൽ ബിപാഷ വിവാഹിതയായി. ശേഷം സിനിമയിൽ അധികം സജീവമായിരുന്നില്ല.

ഭർത്താവ് കരൺ സിങ് ഗ്രോവറിനൊപ്പം പുതിയ സീരീസിൽ അഭിനയിക്കുകയാണ് ഇപ്പോൾ ബിപാഷ. ഭർത്താവിനൊപ്പം അഭിനയിക്കുമ്പോൾ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് ബിപാഷ പറയുന്നത്. മറ്റ് ബുദ്ധിമുട്ടുകളോ പനിയോ തനിക്ക് വരില്ല എന്നും താരം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP