Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത

ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത

ആർ പീയൂഷ്

കൊച്ചി: ജോലിക്കായുള്ള അഭിമുഖത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി മരിച്ചു. എഴുപുന്ന സൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടിൽ ചന്ദ്രബോസിന്റെ മകൾ സാന്ദ്ര(19)യാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ മരിച്ചത്. അമിത രക്ത സ്രാവത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ച പെൺകുട്ടി മരിച്ച നിലയിലായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സാന്ദ്രയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചയാൾ മരിച്ചു എന്നറിഞ്ഞതോടെ തടിതപ്പി. സംഭവം പൊലീസിൽ അറിയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ വിവരങ്ങൾ ലഭിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ പൊലീസ് പിന്നീട് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്തതോടെ പെൺകുട്ടി തന്റെ ഒപ്പം നഗരത്തിലെത്തിയതാണ് എന്ന് മൊഴി നൽകി. യുവാവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിൽ ബന്ധപ്പെട്ടപ്പോൾ മകൾ ജോലിക്കായുള്ള അഭിമുഖത്തിനായി കൊച്ചിയിലേക്ക് എത്തിയതാണ് എന്ന് മനസ്സിലാക്കി.

ഇന്നലെ രാവിലെയാണ് പെൺകുട്ടി കൊച്ചിയിലെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഓട്ടോയിൽ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. അമിത രക്ത സ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ അറിയാൻ കഴിയൂ. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന എടവനക്കാട് സ്വദേശിയായ യുവാവിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇരുവരും ഒപ്പമുണ്ടായിരുന്നപ്പോഴാണ് പെൺകുട്ടിക്ക് അപകടം പറ്റിയത് എന്ന് പൊലീസ് പറഞ്ഞു. മരണകാര്യത്തിൽ വ്യക്തത വന്നതിന് ശേഷം യുവാവിന്റെ വിവരങ്ങൾ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ് മാര്ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് പെൺകുട്ടിയുടെ വീട്ടിൽ സംസ്‌ക്കാരം നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP