Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് നിയമങ്ങൾ ലംഘിച്ചു; യുവാവിന് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് ഒമാൻ കോടതി

കോവിഡ് നിയമങ്ങൾ ലംഘിച്ചു; യുവാവിന് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് ഒമാൻ കോടതി

മറുനാടൻ ഡെസ്‌ക്‌

മസ്കറ്റ്: കോവിഡ് നിയമങ്ങൾ ലംഘിച്ചയാൾക്ക് ഒരു വർഷം തടവ് വിധിച്ച് ഒമാൻ കോടതി. ഒമാൻ പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു വർഷം തടവിന് പുറമെ രണ്ടായിരം ഒമാനി റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്. വടക്കൻ ബാത്തിനായിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.

മഹാമാരിയെ പ്രതിരോധിക്കാൻ ഒമാൻ സുപ്രിം കമ്മറ്റി രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള നിയമം ലംഘിച്ചതിനാണ് സ്വദേശിക്ക് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ചത്. രാജ്യത്ത് ലോക്ക്ഡൗൺ നടപ്പിലാക്കിയിരുന്ന സമയത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് മദ്യപിച്ചു നിയന്ത്രണമില്ലാതെ വാഹനമോടിച്ചതിനാണ് കോടതി ശിക്ഷിച്ചതെന്ന് പബ്ലിക്ക് പ്രൊസിക്യൂഷന്റെ പ്രസ്താവനയിൽ പറയുന്നു. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ റോയൽ ഒമാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP