Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചിങ്ങം ഒന്ന് കർഷക കണ്ണീർദിനം; പ്രതിഷേധവുമായി രാഷ്ട്രീയ കിസാൻ മഹാസംഘ്

സ്വന്തം ലേഖകൻ

കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധതയ്ക്കും ഉദ്യോഗസ്ഥരുടെ കർഷക പീഡനത്തിനുമെതിരെ ചിങ്ങം ഒന്നിന് കർഷക കണ്ണീർദിനമായി പ്രതിഷേധിക്കാൻ ആഹ്വാനവുമായി സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ്.

കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണമേകുവാൻ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുമ്പോൾ സർക്കാർവക കർഷക ദിനാചരണം കർഷകർ ബഹിഷ്‌കരിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാനസമിതി ഉദ്ഘാടനം ചെയ്ത് ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ഉദ്യോഗസ്ഥരും വന്യമൃഗങ്ങളും സംയുക്തമായി മനുഷ്യജീവൻ അപഹരിക്കുന്ന നാട്ടിൽ കർഷകന് ഭീകരദിനങ്ങളാണ് വിധിക്കപ്പെട്ടിരിക്കുന്നത്. വിലത്തകർച്ച, പ്രളയം, കടക്കെണി, വന്യമൃഗശല്യം, കൃഷിനാശം എന്നിങ്ങനെ കർഷകജീവിതം ദുഃഖദുരിതമായിട്ടും പ്രഖ്യാപനങ്ങൾ നടത്തി സർക്കാരുകളും ജനപ്രതിനിധികളും കൃഷിക്കാരെ വിഢികളാക്കുകയാണ്. 10,000 രൂപ കർഷകപെൻഷൻ 2015ൽ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടും നടപ്പിലായിട്ടില്ല. കാർഷികമേഖലയൊന്നാകെ കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കുന്ന കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്ന മൂന്ന് കർഷകവിരുദ്ധ നിയമങ്ങളും ഗ്രാമീണകർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുമെന്നും ഇതിനെതിരെ കർഷകപ്രസ്ഥാനങ്ങൾ സംഘടിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

ചിങ്ങം ഒന്നായ ഓഗസ്റ്റ് 17ന് കേരളത്തിലെ ആയിരം കേന്ദ്രങ്ങളിലും പതിനായിരം കുടുംബങ്ങളിലും കണ്ണീർദിനത്തോടനുബന്ധിച്ച് കർഷകർ പ്രതിഷേധ ഉപവാസം നടത്തും. സംസ്ഥാന ജില്ലാതല നേതാക്കൾ വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനർ ശിവകുമാർ കക്കാജി (മദ്ധ്യപ്രദേശ്) കർഷക കണ്ണീർ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുമെന്നും ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.

സംസ്ഥാനസമിതിയിൽ വൈസ് ചെയർമാൻ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. കെ.വി.ബിജു, ജോയി കണ്ണഞ്ചിറ, വി വി അഗസ്റ്റിൻ, ഡിജോ കാപ്പൻ, അഡ്വ.ജോൺ ജോസഫ്, പി.റ്റി. ജോൺ, ജോയി നിലമ്പൂർ, ഷബീർ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസർഗോഡ്, രാജു സേവ്യർ, ഫാ.ജോസ് കാവനാടി, അഡ്വ. പി.പി ജോസഫ്, മുതലാംതോട് മണി, ജന്നറ്റ് മാത്യു, പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, വിളയോടി വേണുഗോപാൽ, സുരേഷ് കുമാർ ഓടാപന്തിയിൽ, ബേബി സഖറിയാസ്, കെ.ജീവാനന്ദൻ, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി, ലാലി ഇളപ്പുങ്കൽ, ജിജി പേരകത്തുശേരി, ഔസേപ്പച്ചൻ ചെറുകാട്, വർഗീസ് മാത്യു നെല്ലിക്കൽ, യു.ഫൽഗുണൻ എന്നിവർ വിവിധ കാർഷിക വിഷയങ്ങൾ പങ്കുവെച്ച് സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP