Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം; മൂന്നാർ ടൗണിൽ കുത്തിയിരുപ്പ് സമരവുമായി പെമ്പിളൈ ഒരുമ നേതാവ്; ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചതോടെ

തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം; മൂന്നാർ ടൗണിൽ കുത്തിയിരുപ്പ് സമരവുമായി പെമ്പിളൈ ഒരുമ നേതാവ്; ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ എത്തിയ പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിണറായി വിജയൻ പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്ത സ്ഥലം സന്ദർശിച്ച് മടങ്ങവെയാണ് ​ഗോമതി മൂന്നാർ ടൗണിൽ മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ചത്. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗോമതിയുടെ പ്രതിഷേധം. മൂന്നാർ ടൗൺ റോഡിൽ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു ഗോമതി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടയാനായി വാഹനങ്ങളുടെ മുന്നിലേക്ക് ചാടിയതോടെ വനിതാ പൊലീസടക്കം എത്തി ഗോമതിയെ അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

അതേസമയം ദുരന്തബാധിതർക്ക് വീടുവച്ച് നൽകുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഇതിന് കമ്പിനികളുടെ സഹായം തേടും. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ‌ സ്വകീരിക്കും. ദുരന്തത്തിൽ പെട്ടവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടം നടന്ന വിവരം പുറത്തറിഞ്ഞതിന് ശേഷം എല്ലാവരും നല്ല ജാഗ്രതയോടെയുള്ള രക്ഷാപ്രവർത്തനമാണ് നടത്തിയത്. രക്ഷാപ്രവർത്തനത്തിനെത്തി ഇപ്പോഴും ജോലി തുടർന്നുകൊണ്ടിരിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപകടത്തിൽ പെട്ട കുടുംബങ്ങളിൽ ചുരുക്കം ചിലർ മാത്രമേ അതിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളു. ചുരുക്കം ചിലർ മാത്രമേ അതിനെ അതിജീവിച്ചിട്ടുള്ളു. ഭൂമി മുഴുവനും ഒലിച്ചുപോയ സ്ഥിതിയാണുള്ളത്. അവിടെത്തന്നെ വീട് നിർമ്മിക്കുന്നത് സാധ്യമായ കാര്യമല്ല. പുതിയ സ്ഥലവും പുതിയ വീടും ഇവർക്കുവേണ്ടി കണ്ടെത്തേണ്ടതായുണ്ട്. മുമ്പ് സമാന സംഭവങ്ങൾ ഉണ്ടായപ്പോൾ സർക്കാർ സ്വീകരിച്ച നടപടികൾ പെട്ടിമുടി ദുരന്തത്തിലും ആവർത്തിക്കും. എല്ലാ കുടുംബങ്ങൾക്കും അവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വീട് നിർമ്മിച്ചുനൽകും. ഇതിൽ സഹായിക്കാൻ ആഗ്രഹമുള്ളവർക്ക് അതിന് സാധിക്കും. കണ്ണൻദേവൻ കമ്പനിതന്നെ ഇക്കാര്യത്തിൽ സഹായവുമായി മുന്നോട്ടുവരുമെന്നാണ് സർക്കാർ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി വിഷയങ്ങൾ അറിയിച്ചിട്ടുണ്ട്.

ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർക്ക് പുതിയ സ്ഥലവും വീടും വേണം. അതിൽ കമ്പനിക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്യണമെന്നാണ് സർക്കാർ അഭ്യർഥിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇവർക്ക് പുതിയ വീട് നിർമ്മിച്ചു നൽകാൻ സർക്കാർ സന്നദ്ധമാണ്. ദുരന്തത്തിനിരയായവരുടെ മക്കൾക്ക് തുടർ പഠനത്തിന്റെ ചെലവ് സർക്കാർ വഹിക്കും. രക്ഷപ്പെട്ടവരിൽ ചിലർ ആശുപത്രിയിലുണ്ട്. ഇവരുടെ ചികിത്സാ ചെലവും സർക്കാരാണ് വഹിക്കുന്നത്. ഇവരിൽ ആർക്കെങ്കിലും പ്രത്യേക സഹായം ആവശ്യമാണെന്നു കണ്ടാൽ അതിന് പ്രത്യേക പരിഗണന നൽകി നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP