Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാസുരേന്ദ്രബാബു രാഷ്ട്രവിരുദ്ധ ശക്തികൾക്കുവേണ്ടി ശബ്ദിക്കുന്നു: ബിജെപി.

ഭാസുരേന്ദ്രബാബു രാഷ്ട്രവിരുദ്ധ ശക്തികൾക്കുവേണ്ടി ശബ്ദിക്കുന്നു: ബിജെപി.

സ്വന്തം ലേഖകൻ

ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യൻ യൂണിയനിൽ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമുള്ള ഭാസുരേന്ദ്രബാബു വിന്റെ പ്രസ്താവന ദേശവിരുദ്ധ ശക്തികളെ സഹായിക്കുവാനും രാജ്യത്തെ വിഘടിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗവുമാണെന്ന് ബിജെപി. ആലപ്പുഴ ജില്ലാ സെൽ കോഡിനേറ്റർ ജി.വിനോദ് കുമാർ പറഞ്ഞു.

ജനാധിപത്യ രീതിയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ബഹു. നരേന്ദ്ര മോദി ഇന്ത്യയുടെ ഭൂപടം മാറ്റി വരയ്ക്കുവാൻ തയ്യാറായി കഴിഞ്ഞു എന്ന വസ്തുതാവിരുദ്ധമായ പരാമർശവും ഇദ്ദേഹം നടത്തുകയുണ്ടായി. ഇത് തികച്ചും രാഷ്ട്രവിരുദ്ധവും മറ്റു മതവിഭാഗങ്ങളെ തമ്മിൽ കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണ്. മത സൗഹാർദ്ദത്തോടെ കഴിയുന്ന നാട്ടിൽ മതവികാരം ഇളക്കിവിട്ട് സംഘർഷം ഉണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യവും അദ്ദേഹത്തിന്റെ കരുതിക്കൂട്ടിയുള്ള ഈ പ്രസ്താവനയ്ക്ക് പിന്നിലുണ്ട്. ഇതിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ജി.വിനോദ് കുമാർ പരാതി നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP