Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നു മാസമായി കോബാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു

മൂന്നു മാസമായി കോബാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു

സ്വന്തം ലേഖകൻ

അൽ കോബാർ: പക്ഷാഘാതം വന്നത് മൂലം കഴിഞ്ഞ മൂന്നുമാസമായി കോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആയി ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു.

തിരുവനന്തപുരം വക്കം കയൈവരം നാസിം മൻസിലിൽ അബ്ദുൾ സമദിന്റെയും ജമീല ബീവിയുടെയും മകനായ അബ്ദുൾ സമദ് നഹാസ് (48 വയസ്സ്) ആണ് മരണമടഞ്ഞത്.

കോബാറിലെ ഒരു കടയിലെ സെയിൽസ്മാനായി ജോലി നോക്കി വരികയായിരുന്ന നഹാസിന്, മൂന്നു മാസങ്ങൾക്ക് മുൻപാണ് പക്ഷാഘാതം പിടിപെട്ടത്. സുഹൃത്തുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കിങ് ഫഹദ് ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിൽ മൂന്നുമാസമായി ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അസുഖം മൂർച്ഛിച്ചു മരണമടയുകയായിരുന്നു.

ഭാര്യ: റീജ. മക്കൾ: സാറ ഷെഹ്തസർ, മർഹബ നഹാസ്

കിങ് ഫഹദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനായി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP